സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങും വൈറലും ആകുന്ന കൗതുകവാർത്തകൾക്കായി ബിബിസി തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്ഫോമായ ‘ബിബിസി ട്രെൻഡിങ്ങി’ലാണ് കേരള നിയമസഭയിലെ ‘കൂട്ട ഉറക്കം’ ഇടംപിടിച്ചത്.
ഗവർണർ പി.സദാശിവത്തിന്റെ നയപ്രഖ്യാപന പ്രസംഗത്തിനിടെ ഉറങ്ങിപ്പോയ എൽദോസ് കുന്നപ്പിള്ളിയെ വി.ടി.ബൽറാം വിളിച്ചുണർത്തുന്ന രംഗമുൾപ്പെടെ സോഷ്യൽ മീഡിയയിൽ വൈറലായ പലതും അതേ പരുവത്തിൽ ബിബിസി ട്രെൻഡിങ് പൊക്കിയിട്ടുണ്ട്. ജനപ്രിയ കൗതുകവാർത്തകളും അവയുടെ പൊരുളും തേടുന്നവരെന്നാണ് ‘ബിബിസി ട്രെൻഡിങ്’ സ്വയം പരിചയപ്പെടുത്തുന്നത്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment