Latest News

മിസോറമിൽ നിന്ന് ഗുജറാത്തിലേക്കു കടത്താൻ ശ്രമിച്ച എട്ടു പെൺകുട്ടികളെ പൊലീസ് രക്ഷപെടുത്തി


അഗർത്തല: [www.malabarflash.com] ഗുജറാത്തിലേക്കു കടത്തിക്കൊണ്ടുപോകുകയായിരുന്ന മിസോറം സ്വദേശികളായ എട്ടു ഗോത്രവർഗ പെൺകുട്ടികളെ ഗുവാഹത്തി പൊലീസ് രക്ഷപ്പെടുത്തി. ഇവർക്കൊപ്പം കാറിലുണ്ടായിരുന്ന രണ്ട് ഗോത്രവർഗ യുവാക്കളെ അറസ്റ്റ് ചെയ്തു. ശനി രാത്രിയായിരുന്നു സംഭവം. 15നും 25നും ഇടയിൽ പ്രായമുള്ളവരാണ് പെൺകുട്ടികൾ. അറസ്റ്റിലായ യുവാക്കൾക്ക് 35നും 40നും ഇടയിൽ പ്രായമുണ്ട്.
പെൺകുട്ടികളിൽ ഏഴുപേർ വടക്കൻ ത്രിപുരയിലെ കാഞ്ചൻപൂരിലെ അഭയാർഥി ക്യാംപിൽനിന്നുള്ളവരാണ്. മിസോറമിലെ ഗോത്രവർഗക്കാരിൽ ചിലർ ഇവിടെ താമസിക്കുന്നുണ്ട്. മറ്റൊരാൾ മിസോറമിൽനിന്നു തന്നെയുള്ള ഒൻപതാം ക്ലാസ് വിദ്യാർഥിനിയാണ്.
അതേസമയം, പെൺകുട്ടികളുടെ കടത്തിനെക്കുറിച്ച് അഭയാർഥി ക്യാംപിന്റെ ചുമതലയുള്ളവർക്കു വ്യക്തതയില്ല. എന്നാൽ, കടുത്ത ദാരിദ്ര്യമാണെന്നും ഗുജറാത്തിലെ ബ്യൂട്ടി പാർലറുകളിൽ ജോലിക്കാണ് മക്കളെ അയയ്ക്കുന്നതെന്നും മാതാപിതാക്കൾ അറിയിച്ചു. പക്ഷേ ജോലി എന്താണെന്നോ എങ്ങോട്ടാണു കൊണ്ടുപോകുന്നതെന്നോ അവർക്കറിയില്ല. പൊലീസ് കൂടുതൽ കാര്യങ്ങൾ അന്വേഷിക്കുകയാണെന്ന് ഇൻസ്പെക്ടർ രത്തൻമണി ദെബ്ബർമ അറിയിച്ചു.
ഏകദേശം 31,300 റിയാങ് ഗ്രോതവർഗക്കാർ മിസേറമിനോടു ചേർന്നുള്ള കാഞ്ചൻപൂരിൽ കഴിഞ്ഞ 19 വർഷമായി താമസിക്കുന്നുണ്ട്. ബ്രൂ എന്നാണ് ഇവർ സ്വയം വിശേഷിപ്പിക്കുന്നത്. ഡംപ ടൈഗർ റിസർവില്‍ മിസോ വനംവകുപ്പുദ്യോഗസ്ഥൻ കൊല്ലപ്പെട്ടതിനെ തുടർന്ന് വംശീയ വിദ്വേഷം നേരിടേണ്ടിവന്നതിനാലാണ് ഇവർക്ക് മിസോറം വിടേണ്ടിവന്നത്. ഇവരെ തിരിച്ചുകൊണ്ടുവരാൻ സർക്കാർ പലതവണ ശ്രമിച്ചെങ്കിലും ഭക്ഷണവും സുരക്ഷയും ഉറപ്പുവരുത്തിയാലേ തിരികെയെത്തൂ എന്നാണ് ബ്രൂ വിഭാഗക്കാരുടെ നിലപാട്.

Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.