Latest News

തുണിക്കടകളിലെ വനിതാ ജീവനക്കാര്‍ക്ക് ഇരിക്കാനും മൂത്രം ഒഴിക്കാനും നിരോധനം: ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടുന്നു


തിരുവനന്തപുരം: [www.malabarflash.com]കേരളത്തില്‍ തുണിക്കടകളില്‍ വനിതാ ജീവനക്കാര്‍ക്ക് മോശം തൊഴില്‍ സാഹചര്യമാണെന്ന പരാതിയില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ നോട്ടീസ്. ഇരിക്കാനും മൂത്രമൊഴിക്കാനുമുള്ള അടിസ്ഥാന അവകാശങ്ങള്‍ പോലും നിഷേധിക്കുന്നു എന്ന പരാതിയിലാണ് കമ്മീഷന്‍ നോട്ടീസ് അയച്ചത്. സംസ്ഥാന ചീഫ് സെക്രട്ടറിക്കും ലേബര്‍ കമ്മീഷണര്‍ക്കുമാണ് നോട്ടീസ് അയച്ചത്.
കേരളത്തിലെ തുണിക്കടകളില്‍ ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണ് നടക്കുന്നതെന്ന് വ്യാപകമായ പരാതികള്‍ ഉണ്ടായിരുന്നു. കേരളത്തിന്റെ പലഭാഗങ്ങളിലും ഇതിനെതിരെ സമരങ്ങള്‍ അരങ്ങേറിയിരുന്നു. ഒരു മിനിട്ട് വൈകിയെത്തിയാല്‍ പോലും അര ദിവസത്തെ വേതനം വെട്ടിക്കുറയ്ക്കുമെന്നും പരസ്പരം സംസാരിച്ചാലും ടോയ്‌ലെറ്റില്‍ പോയി ഒരു മിനിട്ട് വൈകിയെത്തിയാല്‍ പോലും പിഴ അടക്കേണ്ട സാഹചര്യമുണ്ടെന്നും തൊഴിലാളികള്‍ ആരോപിച്ചിരുന്നു. 12 മണിക്കൂര്‍ നിന്ന് ജോലി ചെയ്യണമെന്നും ലിഫ്റ്റ് ഉപയോഗിച്ചാല്‍ 500 രൂപ വരെ മാനേജ്‌മെന്റുകള്‍ പിഴ ഈടാക്കുമെന്നും പരാതിയുണ്ടായിരുന്നു.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.