ബദല്‍പൂര്‍: [www.malabarflash.com] അച്ഛനും സുഹൃത്തും കൂടി നദിയിലെറിഞ്ഞ പിഞ്ചുകുഞ്ഞിനെ പതിനൊന്ന് മണിക്കൂറുകള്‍ക്ക് ശേഷം രക്ഷിച്ചു. പതിനൊന്ന് മണിക്കൂറോളം നേരെ നദീക്കരയിലെ മരക്കൊമ്പില്‍ പിടിച്ച് ജീവന് വേണ്ടി മല്ലിട്ട കുരുന്നിനെ സമീപവാസികളാണ് രക്ഷിച്ചത്. മഹാരാഷ്ട്രയിലെ ബദല്‍പൂരിലുള്ള വാലിവ്‌ലി പാലത്തിന് സമീപം ബുധനാഴ്ച്ച രാത്രിയാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം.
ബദല്‍പൂരിലെ സ്വകാര്യ കമ്പനിയിലെ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുന്ന രമേഷ് ബോഹിര്‍ ആണ് നദിയില്‍ ജീവന് വേണ്ടി മല്ലിടുന്ന ആറു വയസ്സുകാരിയെ ആദ്യം കണ്ടത്. ‘ നദീക്കരക്ക് അടുത്താണ് ഞങ്ങളുടെ ഓഫീസ്. വ്യാഴാഴ്ച്ച രാവിലെ 6 മണിക്ക് നദിയില്‍ നി്ന്നും ഒരു കുരുന്നിന്‍െ കരച്ചില്‍ കേട്ടു. എന്നാല്‍ തെരച്ചില്‍ നടത്തിയെങ്കിലും ആരേയും കണ്ടില്ല. പാലത്തിന് സമീപം തെരച്ചില്‍ നടത്തിയപ്പോഴാണ് കുട്ടിയെ കണ്ടത്. നദിയിലേക്ക് ചാഞ്ഞുകിടക്കുന്ന മരക്കൊമ്പില്‍ പിടിച്ചായിരുന്നു കുട്ടി കിടന്നിരുന്നു. ഉടന്‍ തന്നെ പോലീസിനേയും ഫയര്‍ ഫോഴ്‌സിനേയും വിളിച്ച് കുട്ടിയെ രക്ഷിച്ചു’ - രമേഷ് പറഞ്ഞു.
ഫയര്‍ ഫോഴ്‌സ് അധികൃതര്‍ വിളിച്ച് പതിനഞ്ച് മിനിറ്റുള്ളില്‍ സ്ഥലത്തെത്തി. എന്നാല്‍ പോലീസ് എത്തിയത് എട്ട് മണിക്കാണെന്നും രമേഷ് കുറ്റപ്പെടുത്തുന്നു. നദിക്ക് 25 അടി ആഴമുണ്ടായിരുന്നു. നദിക്ക് മുകളില്‍ 40 അടി മുകളിലാണ് പാലം.
‘എങ്ങനെയാണ് നദിയില്‍ വീണതെന്ന് ചോദിച്ചപ്പോള്‍ അച്ഛനും കൂട്ടുകാരനും ചേര്‍ന്ന് വിലച്ചെറിഞ്ഞതാണെന്ന് കുട്ടി പറഞ്ഞു.’- രമേഷ് പറഞ്ഞു. ബുധനാഴ്ച്ച രാത്രി എട്ട് മണിയോടെയാണ് കുട്ടിയെ അച്ഛന്‍ നദിയിലെറിഞ്ഞതെന്ന് പോലീസ് പറയുന്നു. പുതിയ ഷൂസ് വാങ്ങിത്തരാമെന്ന് പറഞ്ഞാണ് അച്ഛന്‍ വീട്ടില്‍ നിന്നും തന്നെ കൊണ്ടുവന്നതെന്ന് കുട്ടി പറഞ്ഞതായും പോലീസ് പറഞ്ഞു. എക്താ തുളസിറാം സിയാനി എന്നാണ് കുട്ടിയുടെ പേര്. കുട്ടിയെ ഉടന്‍ തന്നെ ആരോഗ്യപരിശോധനക്കായി സമീപത്തെ ആശുപത്രിയില്‍ പ്രവേശിച്ചു.
മകളെ കാണാനില്ലെന്ന് പറഞ്ഞ് ഏക്തായുടെ അമ്മ ബുധനാഴ്ച്ച രാത്രി പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതില്‍ പോലീസ് അന്വേഷണം നടക്കുന്നുണ്ടായിരുന്നു. ഏക്തയുടെ അച്ഛനും സുഹൃത്തിനും വേണ്ടിയുള്ള തെരച്ചില്‍ ആരംഭിച്ചെന്ന് പോലീസ് അറിയിച്ചു.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment