Latest News

ആൺകുട്ടികളോടൊപ്പം നീന്തില്ലെന്ന കാരണത്താൽ മുസ്​ലിം ​പെൺകുട്ടികളുടെ പൗരത്വ അപേക്ഷ നിഷേധിച്ചു


ബേൺ: [www.malabarflash.com] ആൺകുട്ടികളുമൊത്ത്​ നീന്തൽ പരീശീലനം നടത്താൻ വിസമ്മതിച്ചതിനെ തുടർന്ന്​ മുസ്​ലിം ​പെൺകുട്ടികളുടെ പൗരത്വ അപേക്ഷ സ്വിറ്റ്​സർലൻറ്​ അധികൃതർ നിരാകരിച്ചു. സ്​കൂൾ സിലബസ്​ അനുസരിച്ചില്ലെന്ന കാരണമുയർത്തിയാണ്​ 12 ഉും 14 ഉും വയസുള്ള പെ​ൺകുട്ടികളുടെ ​പാസ്​പോർട്ടിനായുള്ള അപേക്ഷ നിരാകരിക്കപ്പെട്ടത്​. മതവിശ്വാസത്തി​െൻറ പേരിലാണ്​ പെൺകുട്ടികൾ ആൺ കുട്ടികളുമൊത്ത്​ പരീശീലനം നടത്താൻ വിസമ്മതിച്ചത്​.
സമാനമായ മറ്റൊരു സംഭവത്തിൽ സ്വിറ്റ്​സർലൻറിലെ അൽസ്​റ്റേറ്റണിൽ ആൺകുട്ടികളുമൊത്ത്​ നീന്തൽ പരിശീലിക്കാൻ തയ്യാറാവാത്ത പെൺകുട്ടികളുടെ പിതാവിന്​ ജില്ലാ കോടതി മൂന്ന്​ ലക്ഷത്തോളം രൂപ പിഴ ചുമത്തി. ത​െൻറ രണ്ട്​ പെ​ൺമക്കൾക്ക്​ തലമറക്കാനുള്ള അവകാശം നേടിയെടുക്കാൻ ഇതേ പിതാവിന്​ രാജ്യ​െത്ത പരമോന്നത കോടതി വരെ പോകേണ്ടി വന്നിട്ടുണ്ട്​.
എന്നാൽ ​​​രാജ്യത്തെ നടപടി ക്രമങ്ങളും നിയമങ്ങളും അനുസരിക്കാത്തവർക്ക്​ പൗരത്വം നൽകാനാവില്ലെന്നാണ്​ സ്വിറ്റ്​സർലൻറ്​ പൗരത്വ വകുപ്പ്​ പ്രസിഡൻറ്​ ​സ്​റ്റെഫൻ ​വെർലെയുടെ നിലപാട്.​

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.