Latest News

ഒറ്റരാത്രി കൊണ്ട് പാലം അപ്രത്യക്ഷമായി; മറ്റൊരു രാത്രിയില്‍ ആരുമറിയാതെ തിരിച്ചെത്തി


ചങ്ങനാശ്ശേരി: [www.malabarflash.com]ഒറ്റരാത്രി കൊണ്ട് അപ്രത്യക്ഷമായ പാലം മറ്റൊരു രാത്രിയില്‍ ആരുമറിയാതെ തിരിച്ചെത്തി. ചങ്ങനാശ്ശേരി കുമരങ്കരിയിലാണ് സംഭവം. കഴിഞ്ഞ ജൂണില്‍ ഇരുട്ടില്‍ അപ്രത്യക്ഷമായ തേക്ക് തടി പാലം കൃത്യം ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ അര്‍ദ്ധരാത്രിയുടെ മറവില്‍ തന്നെ തിരികെ വന്നു. പാലം കാണാതായതിനെ തുടര്‍ന്ന് രാമങ്കരി പോലീസ് സ്‌റ്റേഷനില്‍ പരാതി ഇപ്പോഴും നിലനില്‍ക്കേയാണ് പെട്ടെന്ന് ഒരു ദിവസം കാണാതെ പോയത് പോലെ തന്നെ പാലം തിരികെയെത്തിയത്. വെളിയനാകരിയില്‍ 12 ഇഞ്ച് വീതിയും ആറ് ഇഞ്ച് കനവും വരുന്ന തേക്കിന്‍തടിയില്‍ എട്ടു മീറ്റര്‍ നീളത്തില്‍ തീര്‍ത്ത പാലം വെളിയനാട് പഞ്ചായത്തിലെ രണ്ടു വാര്‍ഡുകളെ തമ്മില്‍ ബന്ധിപ്പിക്കുന്നതാണ്. ഇത് കഴിഞ്ഞ ജൂണില്‍ മോഷണം പോകുകയും അന്നത്തെ പഞ്ചായത്തംഗം ജയിംസ് ജോസഫിന്റെ പരാതിയെ തുടര്‍ന്ന് രാമങ്കരി പോലീസ് കേസ് റജിസ്റ്റര്‍ ചെയ്തിരുന്നതുമാണ്. പോലീസ് വലിയ രീതിയില്‍ അന്വേഷണം നടത്തിയിട്ടു പോലും പാലത്തിന്റെ അവശിഷ്ടങ്ങള്‍ പോലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. പിന്നീട് പഞ്ചായത്ത് മറ്റൊരു പാലം നിര്‍മ്മിച്ച് നല്‍കിയതോടെ പോലീസുകാര്‍ക്കൊപ്പം നാട്ടുകാരും എല്ലാം മറന്നു.
എന്നാല്‍ കഴിഞ്ഞ ദിവസം പാലം അടിച്ചുമാറ്റിയ അജ്ഞാതര്‍ തന്നെ രാത്രിയില്‍ പാലം തിരികെ കൊണ്ടുവന്നു. ശബ്ദം കേട്ട് നാട്ടുകാര്‍ ഉണര്‍ന്ന് എത്തിയപ്പോഴേയ്ക്കും പാലം പണിക്കാര്‍ ഓടിമറയുകയും ചെയ്തു. എല്‍ഡിഎഫിന്റെ കാലത്തായിരുന്നു പാലം മോഷണം പോയത്. കള്ളന്മാരെ ഭരണാധികാരികള്‍ തന്നെ സംരക്ഷിക്കുന്നത് കാരണമാണ് പോലീസ് ഗൗരവമായി കേസ് പരിഗണിക്കാത്തത് എന്നായിരുന്നു അന്ന് പ്രതിപക്ഷത്തിന്റെ ആരോപണം.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.