തൃശ്ശൂര്‍ : [www.malabarflash.com]ചാലക്കുടിയില്‍ ഭര്‍ത്താവിന്റെ മര്‍ദനമേറ്റ വീട്ടമ്മ മരിച്ചു. പെരിങ്ങല്‍ക്കുത്ത് ആദിവാസി കോളനിയിലെ രഘുവിന്റെ ഭാര്യ അന്നമ്മ(40)യാണ് മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് രഘു(45) വിനെ പോലീസ് അറസ്റ്റു ചെയ്തു. അവിഹിതബന്ധം ആരോപിച്ചാണ് ഇയാള്‍ ഭാര്യയെ മര്‍ദിച്ചത്. ജൂണ്‍ 30 ന് വൈകിട്ടാണ് ഇവര്‍ മര്‍ദനത്തിന് ഇരയായത്. ഇതേതുടര്‍ന്ന് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ് അവശനിലയിലായ അന്നമ്മയെ പോലീസാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍, സ്ഥിതി വഷളായ ഇവര്‍ ശനിയാഴ്ച ഉച്ചയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
Keywords: Murder, Wife, Husband, Arrest, Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment