കോട്ടയം : [www.malabarflash.com] കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രസവ ശസ്ത്രക്രിയയെ തുടര്‍ന്ന് മരിച്ച ജ്യോതിയുടെ മൂന്നാമത്തെ കുഞ്ഞും മരണത്തിന് കീഴടങ്ങി. മെഡിക്കല്‍ കോളജിലെ ഇന്‍ക്യൂബേറ്ററില്‍ പരിചരണത്തിലായിരുന്ന കുട്ടിയാണ് ഇന്ന് പുലര്‍ച്ചെ മരിച്ചത്.
വിവാഹം കഴിഞ്ഞ് 16 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ജ്യോതി ഗര്‍ഭം ധരിച്ചത്. ജൂണ്‍ 13 ന് നടത്തിയ ശസ്ത്രക്രിയയിലൂടെ മൂന്ന് കുഞ്ഞുങ്ങളെ പുറത്തെടുത്തുവെങ്കിലും ഗര്‍ഭാവസ്ഥയില്‍ തന്നെ ഒരു കുട്ടി മരണപ്പെട്ടിരുന്നു. ശസ്ത്രക്രിയ്ക്ക് ശേഷം രണ്ടാമത്തെ കുട്ടിയും മരണത്തിനു കീഴടങ്ങി. 23 ന് ജ്യോതിയും മരണപ്പെട്ടു. തുടര്‍ന്ന് മൂന്നാമത്തെ കുട്ടിയ്ക്ക്ക് ഇന്‍ക്യുബേറ്റര്‍ സഹായത്തോടെ പരിചരണം നല്‍കി വരികയായിരുന്നു. മൂന്നാമത്തെ കുട്ടിയെയാണ് ഇന്‍ക്യൂബേറ്ററില്‍ പ്രവേശിപ്പിച്ചിരുന്നത്.
<p>ശസ്ത്രക്രിയയിലെ പിഴവാണ് ജ്യോതിയുടെയും കുഞ്ഞുങ്ങളുടെയും മരണകാരണമെന്ന് ആരോപിച്ച് പ്രതിഷേധിച്ച ബന്ധുക്കള്‍ മുഖ്യമന്ത്രിയ്ക്കും ആരോഗ്യമന്ത്രിയ്ക്കും പരാതിയും നല്‍കിയിരുന്നു. ഇതിനിടെയാണ് മൂന്നാമത്തെ കുഞ്ഞും മരണത്തിന് കീഴടങ്ങിയത്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment