കൊട്ടിയം (കൊല്ലം):[www.malabarflash.com] കശുവണ്ടി പരിപ്പ് തൊണ്ടയില്‍ കുടുങ്ങി രണ്ടു വയസ്സുകാരന്‍ മരിച്ചു. കണ്ണനല്ലൂര്‍ റഫീക്ക് മന്‍സിലില്‍ അഡ്വ.മുഹമ്മദ് റഫീക്കിന്റെയും സബീനയുടേയും മകന്‍ റയിസ് മുഹമ്മദ് റഫീക്ക് (2) ആണ് മരിച്ചത്.
കശുവണ്ടി പരിപ്പ് കഴിക്കുന്നതിനിടെ കുട്ടി കരഞ്ഞതാണ് പരിപ്പ് ശ്വാസനാളത്തില്‍ കുടുങ്ങാന്‍ കാരണമായത്. ഉടന്‍ തന്നെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് തൊണ്ടയില്‍ കുടുങ്ങിയ പരിപ്പ് പുറത്തെടുത്ത ശേഷം വിദഗ്ദ ചികില്‍സക്കായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല
സഹോദരന്‍: ഫയസ് മുഹമ്മദ് റഫീക്ക്
സഹോദരന്‍: ഫയസ് മുഹമ്മദ് റഫീക്ക്
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment