ബാലസോര്‍ [www.malabarflash.com]: ഒഡീഷയില്‍ വിവിധ ഭാഗങ്ങളില്‍ ഇടിമിന്നലില്‍ മുപ്പത് പേര്‍ മരിച്ചു. 36 പേര്‍ക്ക് പരുേക്കറ്റു. പരുക്കേറ്റവരില്‍ ഭൂരിഭാഗം പേരുടേയും നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. മരണസംഖ്യ ഇനിയും ഉയരാനിടയുണ്ട്.
എന്നാല്‍ 40 പേര്‍ മരിച്ചതായി ഓള്‍ ഇന്ത്യ റേഡിയോ ട്വിറ്റര്‍ അക്കൗണ്ട് പറയുന്നു. ഇതിന് ഔദ്യോഗിക സ്ഥിരീകരണമായിട്ടില്ല. ബുധനാഴ്ച കനത്ത മഴക്കൊപ്പമെത്തിയ ഇടിമിന്നലില്‍ ധാരാളം കന്നുകാലികളൂം ചത്തു. സംസ്ഥാനത്ത് തെക്കന്‍ പ്രദേശങ്ങളിലാണ് ഏറ്റവും കൂടുതല്‍ നാശം വിതച്ചത്.
ഒഡീഷയിലെ ഭരദാക്, ബലാസോര്‍, കുദ്ര, നയാഗ്ര, മയൂര്‍ ബഞ്ച് എന്നിവടങ്ങളിലാണ് ഇടിമിന്നലുണ്ടായത്. വയലില്‍ ജോലി ചെയ്യുന്നവരാണ് അപകടത്തില്‍പ്പെട്ടത്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment