അന്‍വര്‍ റഷീദും ബെന്നിയും നേരത്തെ തീരുമാനിച്ച് ഉറപ്പിച്ച ഒരു ചിത്രമാണ് ഇപ്പോള്‍ അണിയറയില്‍ ഒരുങ്ങുന്നത്. അന്‍വര്‍ ഒരുക്കി വന്‍ ഹിറ്റായ അണ്ണന്‍ തമ്പി എന്ന ചിത്രത്തില്‍ മമ്മൂട്ടി ഡബിള്‍ റോളിലാണ് അഭിനയിച്ചത്. പുതിയ ചിത്രത്തില്‍ ട്രിപ്പള്‍ റോളിലാണ് മമ്മൂട്ടി എത്തുന്നത്. ഛോട്ട മുംബൈയുടെ ഷൂട്ടിംഗ് തുടങ്ങുന്നതിനുമുമ്പ് തന്നെ അന്‍വറിന്റെ മൂന്നാമത്തെ ചിത്രത്തെക്കുറിച്ച് ധാരണയായിക്കഴിഞ്ഞിരുന്നു. ആദ്യ ചിത്രത്തില്‍ മമ്മൂട്ടി, രണ്ടാമത്തെ ചിത്രത്തില്‍ മോഹന്‍ലാല്‍, മൂന്നാമത്തേതില്‍ വീണ്ടും മമ്മൂട്ടി എന്നതായിരുന്നു ധാരണ. ഈ ചിത്രമാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമാകുന്നത്.
Keywords: Entertainment News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment