Latest News

ഇതര ജാതിക്കാരിയെ പ്രണയിച്ച ദലിത് ബാലനെ കൊലപ്പെടുത്തി


മുംബൈ [www.malabarflash.com]: ഇതര ജാതിക്കാരിയെ പ്രണയിച്ച പതിനഞ്ചുകാരനായ ദലിത് ബാലനെ പെൺകുട്ടിയുടെ വീട്ടുകാർ മർദിച്ചു കൊലപ്പെടുത്തി. നവിമുംബൈയിലെ നെരുളിൽ ചൊവ്വാഴ്ച രാത്രിയാണു സ്വപ്നിൽ സോനാവണെ കൊല്ലപ്പെട്ടത്. പെൺകുട്ടിയുടെ മാതാപിതാക്കളും ബന്ധുക്കളും ഉൾപ്പെടെ ഏഴുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിക്കും സംഭവത്തിൽ പങ്കുണ്ടെന്നു സ്വപ്നിലിന്റെ ബന്ധുക്കൾ ആരോപിച്ചു. സ്വപ്നിൽ പ്രണയിച്ച പതിനഞ്ചുകാരിയെ ഭിവണ്ടിയിലെ ചിൽഡ്രൻസ് ഹോമിലേക്കു മാറ്റി.
സംഭവത്തിൽ സംസ്ഥാന സർക്കാർ പ്രസ്താവന നടത്താൻ മഹാരാഷ്ട്രാ സ്പീക്കർ ഹരിബാവു ബാഗ്ഡെ നിർദേശിച്ചു. ബാലനു ഭീഷണിയുണ്ടെന്ന് അറിഞ്ഞിട്ടും നടപടി സ്വീകരിക്കാതിരുന്നതിനു സബ് ഇൻസ്പെക്ടർമാരായ സോനാലി രാജ്ഗുരു, യോഗേഷ് മാണെ എന്നിവരെ സസ്പെൻഡ് ചെയ്തു. ഇവർക്കെതിരെ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. പോലീസ് അനാസ്ഥയ്ക്കെതിരെ നൂറിലേറെപ്പേർ നെരുൾ പോലീസ് സ്റ്റേഷനു മുന്നിൽ പ്രക്ഷോഭം നടത്തിയതിനു പിന്നാലെ കേസ് ക്രൈം ബ്രാഞ്ചിനു കൈമാറി.
സ്വപ്നിലിനെ പലവട്ടം ഭീഷണിപ്പെടുത്തിയിരുന്നതായി ബന്ധുക്കൾ പറഞ്ഞു. പോസിൽ അറിയിച്ചെങ്കിലും അവർ ഗൗരവമായി എടുക്കാതിരുന്നതാണു കൊലപാതകത്തിനു കാരണമെന്നു പ്രതിപക്ഷ നേതാവ് രാധാകൃഷ്ണ വിഖെ പാട്ടീൽ ആരോപിച്ചു.

Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.