Latest News

ഹൃദയം നുറുക്കുന്ന ക്രൂരത; യുവാക്കള്‍ മൂന്ന് പട്ടിക്കുട്ടികളെ ജീവനോടെ കത്തിച്ചു; വീഡിയോ


ഹൈദരാബാദ് [www.malabarflash.com]: മിണ്ടാപ്രാണികള്‍ക്കെതിരായ മനുഷ്യന്റെ ക്രൂരത വീണ്ടും. മൂന്ന് പട്ടിക്കുട്ടികളെ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ കെട്ടിയിട്ട് ജീവനോടെ കത്തിച്ചു. സംഭവം പൂര്‍ണമായും ഇവര്‍ ക്യാമറിയില്‍ പകര്‍ത്തുകയും ചെയ്തു. ഹൈദരാബാദിലാണ് മനുഷ്യ മനസാക്ഷിയെ നൊമ്പരപ്പെടുത്തുന്ന അതിക്രൂരമായ പ്രവൃത്തി നടന്നത്.
സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തു. മുഷീറാബാദിലെ ഒരു മത്സ്യക്കച്ചവടക്കാരനില്‍ നിന്നാണ് പോലീസ് വീഡിയോ കണ്ടെടുത്തിരിക്കുന്നത്. മൂന്ന് പട്ടിക്കുട്ടികളെ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ കെട്ടിവലിച്ചു കൊണ്ടുവന്ന് വിജനമായ ഒരു സ്ഥലത്തിട്ട് വിറകുകൊള്ളികള്‍ കൊണ്ടുമൂടി തീ കത്തിക്കുകയായിരുന്നു. ഇത് ഇവരില്‍ ഒരാള്‍ തന്നെയാണ് ക്യാമറയില്‍ ചിത്രീകരിച്ചത്. ഇയാള്‍ പട്ടികളെ കത്തിക്കാന്‍ മറ്റുള്ളവര്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നതും വീഡിയോയിലുണ്ട്.
അടുത്തിടെ തമിഴ്‌നാട്ടില്‍ രണ്ട് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ ഒരു നായയെ ബഹുനില കെട്ടിടത്തിന്റെ മുകളില്‍ നിന്നും താഴേക്ക് വലിച്ചെറിഞ്ഞത് വന്‍ വിവാദമായിരുന്നു. ഈ സംഭവവും ക്യാമറയില്‍ ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇവര്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും അധികൃതര്‍ കൊളേജില്‍ നിന്ന് പുറത്താക്കുകയും ചെയ്തു.

Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.