Latest News

സഹോദരന്റെ ചിതയില്‍ ചാടി യുവതി ജീവനൊടുക്കി


ജയ്പൂര്‍: [www.malabarflash.com]സഹോദരന്റെ മരണത്തില്‍ മനംനൊന്ത് യുവതി സഹോദരന്റെ ചിതയില്‍ ചാടി ജീവനൊടുക്കി. ജയ്പൂരിലെ ദുങ്കാര്‍പൂര്‍ ജില്ലയിലാണ് ദുര്‍ഗ്ഗയെന്ന 35കാരി സഹോദരനായ വേലാറാമിന്റെ ചിതയില്‍ ചാടി ആത്മഹത്യ ചെയ്തത്.
കഴിഞ്ഞ മൂന്നു വര്‍ഷമായി മരണപ്പെട്ട ദുര്‍ഗയെന്ന യുവതിയും മൂന്നു മക്കളും സഹോദരന്റെ കൂടെയാണ് താമസിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസമുണ്ടായ റോഡപകടത്തില്‍ വേലാറാം മരണപ്പെടുകയായിരുന്നു.മരണാനന്തര ചടങ്ങുകള്‍ക്കു ശേഷം ശ്മശാനത്തില്‍ നിന്നും എല്ലാവരും പോയതിനു പിന്നാലെ ദുര്‍ഗ്ഗ ചിതയിലേക്ക് എടുത്തു ചാടുകയായിരുന്നു. ഇത് കണ്ട ബന്ധുക്കള്‍ ഓടിയെത്തിയെങ്കിലും തടയാന്‍ സാധിച്ചില്ല. പോലീസില്‍ വിവരം അറിയിച്ചെങ്കിലും പോലീസ് എത്തിയപ്പോഴേക്കും യുവതിയുടെ ശരീരത്തിന്റെ ഭൂരിഭാഗവും പൊള്ളലേറ്റ നിലയിലായിരുന്നു.
അതേസമയം യുവതി നേരത്തെ മാനസിക രോഗത്തിനു ചികിത്സ തേടിയിരുന്നതായി ബന്ധുക്കള്‍ പറയുന്നു.

Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.