ഹുബ്‌ളി [www.malabarflash.com]: കാമുകിയെ പ്രീതിപ്പെടുത്താന്‍ മോഷണം നടത്തുന്ന യുവാവ് പിടിയില്‍. കര്‍ണാടയില്‍ ഹുബ്‌ളിയിലാണ് സംഭവം. ദേവനഗെര സ്വദേശിയായ വീരെഷ് അന്‍ഗഡി(27) ആണ് പിടിയിലായത്. ജെസി നഗറിലെ മദ്യഷോപ്പില്‍ നിന്ന് മോഷ്ടിച്ച എടിഎം കാര്‍ഡ് ഉപയോഗിച്ച് മദ്യം വാങ്ങുന്നതിനിടെയാണ് യുവാവ് പോലീസ് വലയിലാകുന്നത്. കടയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് പ്രതിയെ തിരിച്ചറിയുകയായിരുന്നു. കാമുകിയെ സന്തോഷിപ്പിക്കാനാണ് അന്‍ഗഡി മോഷണം നടത്തുന്നതെന്ന് ഹുബ്‌ളിദര്‍വാദ് പോലീസ് കമ്മീഷണര്‍ പന്ദുരംഗ് റാണെ പറഞ്ഞു. റോഡരുകില്‍ പാര്‍ക്ക് ചെയ്യുന്ന കാറുകളില്‍ നിന്ന് വിലയേറിയ ആഭരണങ്ങള്‍ അടങ്ങിയ ബാഗുകള്‍ മോഷ്ടിച്ച് പെണ്‍സുഹൃത്തിനു സമ്മാനിക്കും. കൂടുതലും ലാപ്‌ടോപ്പുകളാണ് മോഷ്ടിക്കാറുള്ളതെന്ന് ഇയാള്‍ പറഞ്ഞതായി പോലീസ് പറഞ്ഞു. നഗരത്തിലെ നടന്ന 15 മോഷണങ്ങളില്‍ ഇയാള്‍ക്ക് പങ്കുള്ളതായി പോലീസ് കമ്മീഷണര്‍ പറഞ്ഞു. ഇയാളുടെ പക്കല്‍ നിന്ന് 12 ലാപ്‌ടോപ്, മൊബൈല്‍ ഫോണ്‍, ഡെബിറ്റ് കാര്‍ഡുകള്‍, ഹാര്‍ഡ് ഡിസ്‌ക്, നാലു ലക്ഷത്തോളം വിലമതിക്കുന്ന വസ്തുകള്‍ എന്നിവ പോലീസ്റ്റ് കണ്ടെടുത്തു.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment