ജയ്പ്പൂര്‍: [www.malabarflash.com] രാജസ്ഥാനില്‍ എംഎല്‍എയുടെ മകന്‍ ഓടിച്ച ബിഎംഡബ്ല്യു കാര്‍ ഇടിച്ച് മൂന്ന് പേര്‍ മരിച്ച സംഭവത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. രാജസ്ഥാനിലെ സ്വതന്ത്ര എംഎല്‍എ നന്ദകിഷോര്‍ മെഹ്‌റായിയുടെ മകന്‍ സിദ്ധാര്‍ത്ഥ് മെഹ്‌റായി ഓടിച്ച കാറിടിച്ചാണ് അപകടമുണ്ടായത്. അമിതവേഗതയില്‍ വന്ന കാര്‍ റോഡിലൂടെ പോവുകയായിരുന്നു പൊലീസ് ജീപ്പിലും തുടര്‍ന്ന് ഓട്ടോറിക്ഷയിലും ഇടിക്കുകയായികുന്നു. അപകടത്തില്‍ ഓട്ടോറിക്ഷയില്‍ സഞ്ചരിച്ചിരുന്ന മൂന്ന് പേര്‍ തത്ക്ഷണം മരിച്ചു. പൊലീസ് വാഹനത്തിലുണ്ടായിരുന്ന നാല് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
അതേസമയം സംഭവത്തില്‍ താന്‍ കുറ്റക്കാരനല്ലെന്നും തന്റെ ഡ്രൈവറാണ് കാര്‍ ഓടിച്ചിരുന്നതെന്നും സിദ്ധാര്‍ത്ഥ് പറഞ്ഞു.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment