Latest News

റമദാന്‍ നാളില്‍ സ്‌കൂളിലെത്തിയ മണവാളന്മാരും മണവാട്ടിമാരും


മലപ്പുറം: [www.malabarflash.com] ചെറുപ്രായത്തില്‍ തന്നെ മണവാളനും മണവാട്ടിയുമൊക്കെ ആകാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് മലപ്പുറം ഓട്ടന്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍. റമദാന്‍ ആഘോഷത്തിന്റെ ഭാഗമായി സ്‌കൂളില്‍ സംഘടിപ്പിച്ച മണവാളന്‍ മണവാട്ടി മത്സരത്തിന്റെ ഭാഗമായാണ് വിദ്യാര്‍ത്ഥികള്‍ മിന്നിത്തിളങ്ങുന്ന വസ്ത്രങ്ങളണിഞ്ഞ് നവവരനും വധുവുമായത്.
മിന്നിതിളങ്ങുന്ന വസ്ത്രങ്ങളും വര്‍ണ്ണാഭമായ ആഭരണങ്ങളും മൊഞ്ചേറിയ മൈലാഞ്ചിക്കയ്യുമായി വിദ്യാര്‍ത്ഥികള്‍ മത്സരത്തിനായി അണിനിരന്നതോടെ ഇത് തങ്ങളുടെ സ്‌കൂളിലെ കുട്ടികള്‍ തന്നെയോ എന്ന് അധ്യാപകര്‍ പോലും സംശയിച്ചുപോയി.സ്‌കൂളിലെ 70 വിദ്യാര്‍ത്ഥികളാണ് മത്സരത്തില്‍ പങ്കെുത്തത്.
മികച്ച മണവാളനും മണവാട്ടിയുമായി തിരഞ്ഞെടുത്തവര്‍ക്ക് സമ്മാനങ്ങളും നല്‍കി.സ്‌കൂള്‍ പിടിഎയുടെയും അധ്യാപകരുടെയും സംയുകതാഭിമുഖ്യത്തിലാണ് വ്യത്യസ്ത റമദാന്‍ ആഘോഷം സംഘടിപ്പിച്ചത്.

Keywords: Malappuram, Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.