Latest News

സത്യപ്രതിജ്ഞാ ചടങ്ങില്‍ മന്ത്രി സ്വന്തം പേര് മറന്നു


ന്യൂഡല്‍ഹി: [www.malabarflash.com] എന്‍.ഡി.എ മന്ത്രി സഭയുടെ രണ്ടാം പുനഃസംഘടനയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ മന്ത്രി സ്വന്തം പേര് മറന്നു. രാംദാസ് അത്താവാലയാണ് സത്യപ്രതിജ്ഞയ്ക്കിടെ സ്വന്തം പേര് മറന്നത്. സത്യവാചകത്തിനിടെ സ്വന്തം പേര് പറയേണ്ട സ്ഥാനത്ത് മന്ത്രി പേര് മറന്നു പോയി. തുടര്‍ന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഒന്നിലധികം തവണ ഓര്‍മ്മിപ്പിച്ചതിന് ശേഷമാണ് മന്ത്രി സ്വന്തം പേര് പറഞ്ഞത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ പ്രതിനിധിയായാണ് രാംദാസ് മോഡി മന്ത്രിസഭയില്‍ എത്തിയത്.
രാംദാസിനെ സത്യപ്രതിജ്ഞാ ചടങ്ങാണ് കുഴപ്പിച്ചതെങ്കില്‍ ബെര്‍ലിനില്‍ നിന്ന് പറന്നെത്തിയാണ് പ്രകാശ് ജാവദേക്കര്‍ ക്യാബിനറ്റ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ജൂലൈ ആറിന് മടങ്ങിയെത്താന്‍ മുന്‍കൂട്ടി നിശ്ചയിച്ച ശേഷമാണ് ജാവദേക്കര്‍ ബെര്‍ലിന്‍ സന്ദര്‍ശനത്തിന് പുറപ്പെട്ടത്. എന്നാല്‍ മന്ത്രിസഭാ പുനഃസംഘടന തീരുമാനമായതോടെ ഇന്ന് തന്നെ ഡല്‍ഹിയില്‍ തിരിച്ചെത്താന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് അദ്ദേഹത്തോട് നിര്‍ദ്ദേശിക്കുകയായിരുന്നു. നേരിട്ടുള്ള വിമാനം ലഭിക്കാത്തതിനാല്‍ അബുദാബി വഴിയാണ് ജാവദേക്കര്‍ള്‍ മടങ്ങിയെത്തിയത്.
19 പേരാണ് ഇന്ന് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്. രാംദാസ് അത്താവാലെയും അനുപ്രിയ പട്ടേലും ഭരണഘടനയുടെ നാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. ഡാര്‍ജലിംഗ് എം.പി എസ്.എസ് അലുവാലി രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ കാലില്‍ തൊട്ട് അനുഗ്രഹം വാങ്ങിയ ശേഷമാണ് സത്യപ്രതിജ്ഞ ചെയ്തത്. നരസിംഹ റാവു സര്‍ക്കാരിലും മന്ത്രിയായിരുന്നു അലുവാലിയ.

Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.