Latest News

അവധി കഴിഞ്ഞ് മസ്‌ക്കത്തിലേക്ക് തിരിച്ചു പോയ നീലേശ്വരം യുവാവ് വാഹനാപകടത്തില്‍ മരിച്ചു

നീലേശ്വരം:[www.malabarflash.com] അവധി കഴിഞ്ഞ് നാട്ടില്‍ നിന്ന് മസ്‌ക്കത്തിലേക്ക് തിരിച്ചു പോയ നീലേശ്വരം യുവാവ് വാഹനാപകടത്തില്‍ മരിച്ചു. നീലേശ്വരം സ്വദേശി ബാബുരാജാണ് (39) ഒമാനിലെ ഇബ്ര കോളേജ് ഓഫ് ടെക്‌നോളജിക് സമീപത്തുണ്ടായ വാഹനാപകടത്തില്‍ മരിച്ചത്.

അവധി കഴിഞ്ഞ് മസ്‌ക്കത്തിലെത്തിയ ബാബുരാജ് സഞ്ചരിച്ച ടാക്‌സി കാര്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ടാക്‌സി കാര്‍ ഡ്രൈവര്‍ ഒമാന്‍ സ്വദേശിയും ബംഗ്ലാദേശ് സ്വദേശിയും മരിച്ചിട്ടുണ്ട്. 

ഇബ്ര-ബിദിയ റോഡില്‍ ഇദ്‌രിസില്‍ ലോണ്‍ട്രി നടത്തി വരികയായിരുന്ന ബാബുരാജ് ഒന്നര മാസം മുമ്പാണ് അവധിയില്‍ നാട്ടിലെത്തിയത്. അവധി കഴിഞ്ഞ് തിരിച്ചു പോയി മസ്‌ക്കത്തില്‍ വിമാനമിറങ്ങിയതായും ടാക്‌സിയില്‍ കയറാന്‍ പോവുകയാണെന്ന് ബാബുരാജ് സുഹൃത്തുക്കളെ വിളിച്ചു പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് വിവരമൊന്നും ലഭിച്ചിട്ടില്ല. സാമൂഹ്യ പ്രവര്‍ത്തകരായ ഷെഫീഖ് പയ്യന്നൂരും മഹേഷ് കുമാറും പോലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇബ്ര ആശുപത്രി മോര്‍ച്ചറിയില്‍ അജ്ഞാത മൃതദേഹം ഉണ്ടെന്ന വിവരം അറിയുന്നത്. തുടര്‍ന്ന് ആശുപത്രിയിലെത്തി നടത്തിയ പരിശോധനയില്‍ ബാബുരാജിന്റെ മൃതദേഹം തിരിച്ചറിയുകയായിരുന്നു.
എട്ട് വര്‍ഷം മുമ്പ് ഒമാനിലെത്തിയ ബാബുരാജ് ഇബ്ര പ്രവാസി സമൂഹത്തിലെ സജീവ സാന്നിധ്യമായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം നടന്നു വരുന്നു. സരോജിനി മാതാവും സീത ഭാര്യയുമാണ്. മൂന്നു മക്കളുണ്ട്.






Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.