Latest News

1500 സ്ത്രീകള്‍ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ച യുവാവ് പിടിയില്‍

ന്യൂഡല്‍ഹി:[www.malabarflash.com] 1500ലധികം സ്ത്രീകളുടെ മൊബൈല്‍ ഫോണിലേക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ച യുവാവ് പിടിയില്‍. ഡല്‍ഹി സ്വദേശിയായ മുഹമ്മദ് ഖാലിദ് എന്നയാളാണ് പിടിയിലായത്.

ഡല്‍ഹിയില്‍ വ്യാപാര സ്ഥാപനം നടത്തുന്ന ഖാലിദ് വിവിധ ഫോണുകളില്‍നിന്നാണ് സന്ദേശമയച്ചത്. ഇതേതുടര്‍ന്ന് ഡല്‍ഹിയിലെ നിരവധി സ്ത്രീകള്‍ പരാതിയുമായി രംഗത്തെത്തി. തുടര്‍ന്നു പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. എസ്എംഎസ്, വാട്‌സ്ആപ് എന്നിവയിലൂടെയാണ് മുഹമ്മദ് ഖാലിദ് സന്ദേശങ്ങളയച്ചിരുന്നത്. ഇയാളില്‍നിന്നു മൂന്നു സിം കാര്‍ഡുകളും രണ്ടു മൊബൈല്‍ ഫോണുകളും കണ്ടെടുത്തു.

മുഹമ്മദ് ഖാലിദിന്റെ ഫോണില്‍ 2100ല്‍ അധികം സ്ത്രീകളുടെ നമ്പറുകള്‍ സൂക്ഷിച്ചിരിക്കുന്നതായി പോലീസ് കണ്ടെത്തി.






Keywords:National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.