Latest News

ഉപരിപഠനത്തിനു ഇഷ്ട വിഷയത്തില്‍ സീറ്റു ലഭിച്ചില്ല; വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി


കാസര്‍കോട്: [www.malabarflash.com] ഉപരിപഠനത്തിനു ഇഷ്ടപ്പെട്ട വിഷയത്തില്‍ സീറ്റ് ലഭിക്കാത്തതിന് മനോവിഷമത്തിലാണെന്നു പറയുന്നു വിദ്യാര്‍ത്ഥിനി വീട്ടിനകത്തു തൂങ്ങി മരിച്ചു. ചൗക്കി മജല്‍ ഹാസിലെ ഓട്ടോ ഡ്രൈവര്‍ കെ ആര്‍ രാജന്‍ - നാരായണി ദമ്പതികളുടെ മകള്‍ സിന്ധു (18)വാണ് മരിച്ചത്. ചൊവ്വാഴ്ച വീട്ടില്‍ മറ്റാരും ഇല്ലാത്ത സമയത്താണ് സംഭവം. മാതാവ് സ്വകാര്യ സ്‌കൂളിലെ ജോലിക്കും സഹോദരി കാവ്യ സ്‌കൂളിലേയ്ക്കും പോയിരുന്നു.
വൈകുന്നേരം മാതാവ് തിരിച്ചെത്തിയപ്പോള്‍ വാതില്‍ അകത്തു നിന്നും അടച്ച നിലയിലായിരുന്നു. വാതില്‍ ബലം പ്രയോഗിച്ച് തുറന്നു നോക്കിയപ്പോഴാണ് കിടപ്പുമുറിയില്‍ ചൂരിദാര്‍ ഷാലില്‍ കഴുക്കോലില്‍ തൂങ്ങിമരിച്ച നിലയില്‍ സിന്ധുവിന്റെ മൃതദേഹം കാണപ്പെട്ടത്.
പോലീസ് ഇന്‍ക്വസ്റ്റിനു ശേഷം മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേയ്ക്കുമാറ്റി. പ്ലസ്ടു കഴിഞ്ഞ സിന്ധുവിനുജേര്‍ണലിസം പഠിക്കാനായിരുന്നു ആഗ്രഹം. എന്നാല്‍ ഇതിനുള്ള സാമ്പത്തിക ബാധ്യത ഏറ്റെടുക്കാനുള്ള വരുമാനം ഇല്ലെന്നു പിതാവ് മകളെ അറിയിച്ചിരുന്നു. മായിപ്പാടി ഡയറ്റില്‍ അധ്യാപിക പരിശീലനത്തിനു ചേര്‍ക്കാമെന്നും പിതാവ് അറിയിച്ചിരുന്നു. മായിപ്പാടിയില്‍ പ്രവേശനം ലഭിക്കാനുള്ള കാര്യങ്ങളെ കുറിച്ച് സ്‌കൂളിലെത്തി അന്വേഷിക്കുകയും ചെയ്തതായി പറയുന്നു.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.