കാഞ്ഞങ്ങാട് [www.malabarflash.com]: ഗള്‍ഫിലേക്ക് കടത്താനായി പടന്നക്കാട് സ്വദേശിയുടെ കൈവശം 6.8 കിലോ കഞ്ചാവ് നല്‍കിയ സഹോദരങ്ങളെ പോലീസ് തെരയുന്നു. മലയോര നിവാസികളും കാഞ്ഞങ്ങാട്ട് വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരുമായ സഹോദരങ്ങളാണ് കഞ്ചാവ് കൊടുത്തയച്ചതെന്നാണ് പോലീസിന് ലഭിച്ച വിവരം. ഇരുവരെയും കണ്ടെത്താന്‍ പോലീസ് അന്വേഷണം തുടങ്ങി.
കാഞ്ഞങ്ങാട്, പടന്നക്കാട് സ്വദേശി റിയാസ് (26) ആണ് കഴിഞ്ഞ ദിവസം വൈകീട്ട് മംഗഌരു വിമാനത്താവളത്തില്‍ പിടിയിലായത്. ബാഗിനകത്ത് മൂന്ന് പ്ലാസ്റ്റിക് കവറുകളിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. കവറിനകത്ത് കഞ്ചാവ് ആണെന്ന കാര്യം അറിയില്ലായിരുന്നുവെന്നും ബേക്കല്‍ സ്വദേശിയായ സുഹൃത്താണ് ഭക്ഷണ സാധനമെന്ന നിലയില്‍ പൊതി കൈമാറിയതെന്നുമാണ് റിയാസ് പോലീസിന് മൊഴി നല്‍കിയത്.
ഈ മൊഴി ബജ്‌പെ പോലീസ് ബേക്കല്‍, കാഞ്ഞങ്ങാട് പോലീസിന് കൈമാറിയിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് റിയാസിന്റെ കൈവശം കഞ്ചാവ് ഏല്‍പിച്ചത് കാഞ്ഞങ്ങാട്ട് താമസിക്കുന്ന സഹോദരങ്ങളാണെന്ന കാര്യം വ്യക്തമായതെന്ന് പോലീസ് വൃത്തങ്ങള്‍ പറഞ്ഞു. ബേക്കല്‍ പള്ളിക്കര ഭാഗങ്ങളില്‍ കഞ്ചാവു വിതരണം നടത്തുന്ന ശൃംഖലയിലെ പ്രധാനികളാണ് ഇരുവരുമെന്നും വ്യക്തമായിട്ടുണ്ട്. ഇവരെ തേടി ബജ്ജ്‌പെ പോലീസ് ഉടന്‍ ബേക്കലില്‍ എത്തുമെന്നാണ് സൂചന.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment