Latest News

ഭര്‍ത്താക്കന്മാരെ കത്തിമുനയില്‍ നിര്‍ത്തി ആദിവാസി യുവതികളെ ബലാത്സംഗം ചെയ്തു; രണ്ടുപേര്‍ അറസ്റ്റില്‍

കല്‍പറ്റ:[www.malabarflash.com] പുലര്‍ച്ചെ വീടിന്റെ കതക് ചവിട്ടിപ്പൊളിച്ച് അകത്തുകടന്ന രണ്ടംഗസംഘം ഭര്‍ത്താക്കന്മാരെ കത്തിമുനയില്‍ നിര്‍ത്തി രണ്ട് ആദിവാസി യുവതികളെ ബലാത്സംഗം ചെയ്തു. ഞായറാഴ്ച പുലര്‍ച്ചെ അഞ്ചോടെ വെള്ളമുണ്ട വാളാരംകുന്ന് കോളനിയില്‍ നടന്ന സംഭവം പുറംലോകമറിയാതെ ഒതുക്കിവെക്കുകയായിരുന്നു.

ഭര്‍ത്താക്കന്മാരെ കത്തി കാട്ടി ഭീഷണിപ്പെടുത്തി വീടിനു പുറത്താക്കിയശേഷം വാതിലടച്ച് കുറ്റിയിട്ടാണ് യുവതികളെ ബലാത്സംഗം ചെയ്തതെന്നാണ് പരാതി. സംഭവത്തില്‍ പടിഞ്ഞാറത്തറ സ്വദേശികളായ രാമന്‍, നാസര്‍ എന്നിവരെ വെള്ളമുണ്ട പോലീസ് അറസ്റ്റ് ചെയ്തു.

കോളനിയിലെ ജ്യേഷ്ഠാനുജന്മാരുടെ ഭാര്യമാരാണ് ബലാത്സംഗത്തിനിരയായ യുവതികള്‍. 30ഉം 31ഉം വയസ്സ് പ്രായമുള്ള ഇവരില്‍ ഒരാള്‍ക്ക് മൂന്നു മക്കളുണ്ട്. മറ്റേയാള്‍ക്ക് ഒരു കുട്ടിയാണുള്ളത്. വീട്ടില്‍ രണ്ട് മുറികളിലായി ഉറങ്ങിക്കിടക്കുകയായിരുന്നു ഇവര്‍. പ്രദേശത്ത് ഇഞ്ചിപ്പണിക്കു വന്ന രാമനും സുഹൃത്തുക്കളും പുലര്‍ച്ചെ കോളനിയിലത്തെി അക്രമം നടത്തുകയായിരുന്നുവെന്ന് യുവതികള്‍ പറയുന്നു.

സംഭവത്തില്‍ പോലീസ് അന്വേഷണം കാര്യക്ഷമല്ലെന്ന് പരാതിയുയര്‍ന്നിട്ടുണ്ട്. തങ്ങളെ ബലാത്സംഗം ചെയ്തതെന്ന് യുവതികള്‍ ഞായറാഴ്ച രാവിലെ വെള്ളമുണ്ട സ്‌റ്റേഷനിലത്തെി പരാതി നല്‍കിയിരുന്നു. കീറിപ്പറിഞ്ഞ വസ്ത്രങ്ങള്‍ സഹിതമാണ് ഇവര്‍ സ്‌റ്റേഷനിലത്തെിയത്. എന്നിട്ടും പോലീസ് കേസെടുക്കാന്‍ താമസിച്ചതായാണ് ആരോപണം. മൂന്നുദിവസം കഴിഞ്ഞ് ബുധനാഴ്ച രാത്രിയാണ് രണ്ടുപേരെ അറസ്റ്റ് ചെയ്തത്.

സംഭവം നടന്ന് നാലു ദിവസത്തിനുശേഷം വ്യാഴാഴ്ച പുലര്‍ച്ചെയാണ് യുവതികളെ വൈദ്യപരിശോധനക്ക് വിധേയമാക്കിയത്. സ്ത്രീകള്‍ ബലാത്സംഗത്തിനിരയായതായി വൈദ്യപരിശോധനയില്‍ തെളിഞ്ഞിട്ടില്ലെന്നാണ് പോലീസ് ഭാഷ്യം. നാലു ദിവസം കഴിഞ്ഞ് പരിശോധന നടത്തുമ്പോള്‍ തെളിവു ലഭിക്കുക പ്രയാസമാണെന്നും ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്.

അതേസമയം, തങ്ങള്‍ പീഡനത്തിനിരയായതായി പണിയ വിഭാഗത്തില്‍പെട്ട സ്ത്രീകള്‍ ആവര്‍ത്തിക്കുന്നുണ്ട്.


ഗൗരവമായാണ് പോലീസ് ഈ സംഭവത്തെ സമീപിക്കുന്നതെന്ന് ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക് പറഞ്ഞു. എസ്.എം.എസ് ഡിവൈ.എസ്.പിയോട് സ്ഥലം കേന്ദ്രീകരിച്ച് ഉടന്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കേസെടുത്ത് അന്വേഷണം നടത്തുന്നതില്‍ പോലീസിന്റെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്നതിനെക്കുറിച്ച് അന്വേഷിക്കാന്‍ സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും എസ്.പി പറഞ്ഞു.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.