ഉദുമ[www.malabarflash.com]: ഉദുമ ഡിവിഷനിലേക്കുളള ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന പഞ്ചായത്ത് വാര്‍ഡുകളില്‍ ജില്ലാ കളക്ടര്‍ ഇ ദേവദാസന്‍ പൊതു അവധി പ്രഖ്യാപിച്ചു.
ചെമ്മനാട് ഗ്രാമപഞ്ചായത്തിലെ ഒന്ന്, രണ്ട്, 19, 20, 21, 22, 23 വാര്‍ഡുകളിലെയും പളളിക്കര ഗ്രാമപഞ്ചായത്തിലെ ഒന്ന്, രണ്ട്, 16, 17, 18, 19, 21, 22 വാര്‍ഡുകളിലെയും ഉദുമ ഗ്രാമപഞ്ചായത്തിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് വോട്ടെടുപ്പ് ദിവസമായ ഈ മാസം 28 ന് പൊതുഅവധി പ്രഖ്യാപിച്ചത്.
സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് അന്നേ ദിവസം ശമ്പളത്തോടു കൂടിയ അവധി ബന്ധപ്പെട്ടവര്‍ അനുവദിക്കണം.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment