ന്യൂഡല്‍ഹി [www.malabarflash.com]: പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണിയായ യുവതിയുടെ ഗര്‍ഭം അലസിപ്പിക്കാന്‍ സുപ്രീംകോടതി അനുമതി നല്‍കി. 24 ആഴ്ചവരെ (ആറുമാസം) പ്രായമുള്ള ഗര്‍ഭസ്ഥശിശുവിന് ആരോഗ്യപ്രശ്‌നമുള്ളതായി വ്യക്തമാക്കിയുള്ള ഡോക്ടറുടെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി യുവതി സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ അനുമതി. ഗര്‍ഭസ്ഥ ശിശുവിന് ആരോഗ്യ പ്രശ്‌നമുള്ളതിനാല്‍ ഗര്‍ഭഛിദ്രമാകാമെന്ന് വ്യക്തമാക്കിയാണ് സുപ്രീംകോടതി ഉത്തരവ്. മുംബൈ സ്വദേശിനിയായ യുവതിയാണ് ഗര്‍ഭഛിദ്രം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്. 1971 ലെ ഗര്‍ഭചിദ്ര നിയന്ത്രിത നിയമപ്രകാരം 20 ആഴ്ചരെയുള്ള ഗര്‍ഭം അലസിപ്പിക്കാനാണ് അനുമതിയുള്ളത്.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment