Latest News

ഉദുമ ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പ്‌; മൊയ്തീന്‍ കുഞ്ഞി കളനാടിന്റെ പൊതു പര്യടനം സമാപിച്ചു

ഉദുമ[www.malabarflash.com]: ജില്ലാ പഞ്ചായത്ത് ഉദുമ ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മൊയ്തീന്‍ കുഞ്ഞി കളനാടിന്റെ പൊതു പര്യടനം സമാപിച്ചു. ഞായറാഴ്ച കരിപ്പോടി ബ്ലോക്ക് ഡിവിഷനിലാണ് പര്യടനം നടത്തിയത്.


മുല്ലച്ചേരി മൊട്ടമ്മലില്‍ നിന്നാരംഭിച്ച് പാലക്കുന്നില്‍ സമാപിച്ചു. സിപിഐ എം ജില്ലാസെക്രട്ടറിയറ്റംഗം കെ വി കുഞ്ഞിരാമന്‍, ഏരിയാ സെക്രട്ടറി ടി നാരായണന്‍, സുബൈര്‍ പടുപ്പ്, എം എ ലത്തീഫ്, കുന്നൂച്ചി കുഞ്ഞിരാമന്‍, കുന്നൂച്ചി നാരായണന്‍, പി കെ അബ്ദുള്‍റഹ്മാന്‍, വി മോഹന്‍ എന്നിവര്‍ സംസാരിച്ചു.






Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.