കാസര്‍കോട്:[www.malabarflash.com] സുഹൃത്തുക്കള്‍ക്കൊപ്പം തടാകത്തില്‍ കുളിക്കാനെത്തിയ യുവാവ് മുങ്ങി മരിച്ചു. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. ഏരിയാല്‍ എടച്ചേരിയിലെ എ എം മഹ് മൂദ് - സൈഫുന്നിസ ദമ്പതികളുടെ മകന്‍ ഷിയാസാ(21)ണ് മരിച്ചത്.
ഫുട്‌ബോള്‍ കളിക്കക്കാനാണെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്ന് ഇറങ്ങിയത്. കളി കഴിഞ്ഞ് സുഹൃത്തുക്കള്‍ക്കൊപ്പം മാന്യ വിന്‍ടെച്ചിലെ കൃത്രിമ തടാകത്തില്‍ കുളിക്കുമ്പോള്‍ മുങ്ങിത്താഴുകയായിരുന്നുവത്രെ. സ്വകാര്യ റിസോര്‍ട്ടിന് വേണ്ടി നിര്‍മ്മിച്ച തടാകമാണിത്.
ഫയര്‍ഫോഴ്‌സ് എത്തി ഒരു മണിക്കൂറോളം തിരച്ചില്‍ നടത്തിയാണ് മൃതദേഹം പുറത്തെടുത്തത്.
സഹോദരങ്ങള്‍: ഷഹനാസ്, ഷൈനാസ്.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment