Latest News

ഗള്‍ഫ് നാടുകളോട് എന്തിനീ നന്ദികേട്?

പ്രവാസിയെ കുറിച്ചെഴുതാന്‍ പേനയെടുത്തവനിന്നു വരെ പ്രവാസിയുടെ വേദനയെ കുറിച്ചല്ലാതെ എഴുതിയിട്ടുണ്ടോ?, പ്രവാസിയെ കുറിച്ച് സിനിമയെടുത്തവന്‍ ഇന്നേവരെ പ്രവാസിയുടെ കരയുന്ന ചിത്രമല്ലാതെ ഉള്‍പെടുത്തിയിട്ടുണ്ടോ?,[www.malabarflash.com] പ്രവാസിയെ കുറിച്ച് പ്രസംഗിച്ചവനിന്നെവരെ പ്രവാസിയുടെ ചോര നീരാക്കി പട്ടിണി കിടന്ന കഥയല്ലാതെ പ്രസംഗിച്ചിട്ടുണ്ടോ?, എന്തെ പ്രവാസി സന്തോഷിച്ചിട്ടില്ലേ ഇന്നേവരെ, എന്തെ പ്രവാസി ചിരിച്ചിട്ടില്ലേ ഇന്നേവരെ, എന്തെ പ്രവാസി സുഖമായി ജീവിച്ചിട്ടില്ലേ ഇന്നേവരെ,

ഈ തിരിച്ചൊരു ചോദ്യം എന്തെ നമുക്ക് ചോദിച്ചു കൂടെ, തികച്ചും ഗള്‍ഫ് നാടുകളോട് നന്ദികേടല്ലേ നാമോരോരുത്തരും ഇന്നെവരെ കാട്ടിയിട്ടുള്ളൂ
നമ്മുടെ നാടും നഗരവും വീടും പാലസുകളും പറമ്പും പത്രാസുകളും ആഡംബര വാഹനങ്ങളും ആഡംബര ജീവിതവും ഇന്നീ കാണുന്ന രീതിയില്‍ നില നില്‍ക്കണമെങ്കില്‍ ഗള്‍ഫ് രാജ്യം ഇനിയും കനിയണം, ഇനിയും അവിടെയുള്ള പ്രവാസികള്‍ സമ്പാദിക്കണം, അവിടെന്നു കോടികള്‍ ഒഴുകണം. പക്ഷെ അവിടെ വേദന തിന്നുന്നവര്‍ മാത്രമേ പലരും പലപ്പോഴും കാണുന്നുള്ളൂ വേദനിക്കുന്നവര്‍ ഇല്ല എന്നല്ല അവര്‍ മാത്രമേ ഉള്ളൂ എന്ന പോലെ കാണുന്നതിനോടാണ് എതിര്‍പ്പ് [www.malabarflash.com]

കുടുംബവുമൊന്നിച്ചു സ്വന്തം നാട്ടില്‍ കഴിയുന്നതിനേക്കാളും സമാധാനത്തോടെ ജീവിക്കുന്ന ലക്ഷോപലക്ഷം പ്രവാസികളെ കുറിച്ച് ഒരിക്കല്‍ പോലും ഒരൊറ്റ എഴുത്തുകാരനും എഴുതേണ്ടി വന്നിട്ടില്ല, വിദ്യാഭ്യാസത്തിന്റെ കാര്യത്തിലായാലും സ്വന്തം നാട്ടില്‍ നിന്നും കിട്ടുന്ന വിദ്യയെക്കാള്‍ ഉത്തമമായ വിദ്യ തങ്ങളുടെ മക്കള്‍ക്കു നല്‍കാന്‍ പലരും ഗള്‍ഫ് നാടുകളെ ആശ്രയിക്കുന്നു,[www.malabarflash.com]  ലോകത്തു മറ്റെവിടയും കിട്ടാത്ത വേതനം വാങ്ങി ഗള്‍ഫ് നാടുകളില്‍ ആഡംബര ജീവിതം നയിക്കുന്നവന്‍ ഇന്നേവരെ ഒരൊറ്റ പ്രവാസി സിനിമയിലും നായകനായി വന്നിട്ടില്ല അവസാനം സലിം അഹ്മദ് കണ്ടെത്തിയ പുളിക്കല്‍ നാരായണനും വേദന മാത്രം ബാക്കി വെച്ച പ്രവാസിയായിരുന്നു. [www.malabarflash.com]

യൂസഫലിയും രവി പിള്ളയും ആസാദ് മൂപ്പനും തുടങ്ങി മലയാളി കോടീശ്വരന്മാര്‍ ജന്മമെടുത്തതും ഗള്‍ഫ് മണലാരുണ്യത്തില്‍ നിന്ന് തന്നെ അവരുടെ കച്ചവട സമുച്ചയം മറ്റേതൊരു നാട്ടുകാരില്‍ നിന്നും ഉയരത്തില്‍ ആ മണ്ണില്‍ നിലകൊള്ളുമ്പോഴും അതൊരു വിഷയമായി ഒരൊറ്റ കഥയും ആരും രചിച്ചില്ല, നന്ദികേടു തന്നെയാ അവിടെയും നാം കണ്ടത്.

ജോലിക്കാരെ ക്രൂരമായി പീഡിപ്പിക്കുന്ന ആയിരത്തില്‍ ഒരു ക്രൂരനായ അറബിയുടെ വീഡിയോ ചിത്രം മുഖ പുസ്തകത്തില്‍ കണ്ടാല്‍ കണ്ണും ചിമ്മി അത് വലിയ ആഘോഷത്തോടെ ഷെയര്‍ ചെയ്യുന്നവന്‍ ഇന്നേവരെ തൊഴിലാളികളെ സ്വന്തം മക്കളെക്കാള്‍ കൂടുതല്‍ സ്‌നേഹിക്കുന്ന അറബിയുടെ ചിത്രം കാണാന്‍ ശ്രമിച്ചിട്ടുണ്ടോ? ഇല്ല,
പൊരിയുന്ന ചൂടില്‍ വിയര്‍ത്തു കുളിച്ചു കിടക്കുന്ന പ്രവാസിയുടെ ഫോട്ടോ ഉയര്‍ത്തി പിടിച്ചവനിന്നേവരെ എയര്‍ കണ്ടീഷന്‍ റൂമില്‍ ചാര് കസേരയില്‍ ഇരുന്നു വെറും കീബോര്‍ഡ് വിരല്‍ തുമ്പില്‍ കോടികള്‍ കൊയ്യുന്നവന്റെ ഫോട്ടോ ഉയര്‍ത്തി കാട്ടാന്‍ വല്ലാത്ത മടി, അവിടെയും അന്നം തന്ന നാടിനോട് വല്ലാത്ത നന്ദികേടു തന്നെ.

ശമ്പളം കിട്ടാത്തവന്റെ വേദന കണ്ടവന്‍ മുന്‍കൂറായി ശമ്പളം കിട്ടുന്നവന്റെ സന്തോഷവും വര്‍ഷാ വര്‍ഷം ബോണസ് കുട്ടുന്നവന്റെ സന്തോഷവും കാണാതെ പോയി, രണ്ടും മൂന്നും വര്‍ഷം സ്വന്തം മകനെ കാത്തിരിക്കുന്ന അല്ലെങ്കില്‍ സ്വതം ഭര്ത്താവിനെ കാത്തിരിക്കുന്ന അല്ലെങ്കില്‍ സ്വന്തം പിതാവിനെ കാത്തിരിക്കുന്ന ഉമ്മയുടെയും ഭാര്യയുടെയും മക്കളുടെയും വേദന ചിത്രീകരിച്ചവരൊന്നും മാസാ മാസം വന്നു ആഡംബര വണ്ടികളില്‍ നാട്ടില്‍ കുടുംബമൊന്നിച്ചു അടിച്ചു പൊളിച്ചവനെകുറിച്ച് കേട്ടിട്ട് പോലുമില്ല

പറഞ്ഞു വരുന്നത് വേദനിക്കുന്ന പ്രവാസികളെ കുറിച്ച് മാത്രം എടുത്തു കാട്ടി ഗള്‍ഫ് നാടുകളോട് നന്ദികേടു മാത്രം കാണിക്കാതെ സന്തോഷിക്കുന്ന പ്രവാസിയെയും കൂടെ കണ്ടു ഗള്‍ഫ് നാടുകളോട് ഇത്തിരി ബഹുമാനവും കൂടി കാണിക്കുക, എന്നിട്ടു വേദനിക്കുന്ന പ്രവാസിയെ കണ്ടെത്തി സഹായിക്കാന്‍ മുമ്പോട്ടു വരുക.
-നൂറുദ്ദീന്‍ ചെമ്പിരിക്ക




No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.