കൊല്ലം: [www.malabarflash.com] കൊല്ലത്ത് ദേശീയപാതയ്ക്കരുകില്‍ ബോധമില്ലാതെ കണ്ടെത്തി പോലീസ് ആശുപത്രിയില്‍ എത്തിച്ച യുവാവ് ബോധം വീണപ്പോള്‍ ആശുപത്രി ജീവനക്കാരെ തല്ലി. നഴ്‌സിങ് അസിസ്റ്റന്റുമാരായ വേല്‍രാജ്, വിജയരാജന്‍, രാധാകൃഷ്ണപിള്ള എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ഉമയന്നൂര്‍ സ്വദേശി നൗഫല്‍ (20) ആണ് ആശുപത്രി ജീവനക്കാരെ തല്ലിയത്. കഴിഞ്ഞ ദിവസം അര്‍ധരാത്രിയോടെയാണ് ഈസ്റ്റ് പോലീസ് വാഹനത്തില്‍ നൗഫലിനെ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ എത്തിച്ചത്. വഴിയരുകില്‍ നാവ് പുറത്തിട്ട നിലയില്‍ കണ്ടെത്തിയ ഇയാള്‍ മരിച്ചുവെന്നാണ് ആദ്യം കരുതിയിരുന്നത്. തുടര്‍ന്ന് അത്യാഹിത വിഭാഗത്തിലെ ഡോ. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ പ്രഥമശുശ്രൂഷ നല്‍കി സിടി സ്‌കാനിന് വിധേയനാക്കിയ ഇയാള്‍ക്ക് മൂത്രം പോകാനായി ട്യൂബിട്ടു. ട്യൂബിടുന്നതിനിടെ ബോധം വീണ ഇയാള്‍ സമീപത്തുണ്ടായിരുന്ന നഴ്‌സിങ് അസിസ്റ്റന്റിന്റെ മുഖത്തടിയ്ക്കുകയായിരുന്നു. തന്റെ അനുവാദമില്ലാതെ ട്യൂബിട്ടുവെന്ന് ആരോപിച്ചായിരുന്നു മര്‍ദനം. തുടര്‍ന്ന് ആശുപത്രിയില്‍ യുദ്ധാന്തരീക്ഷം സൃഷ്ടിച്ച ഇയാളെ പോലീസെത്തി അറസ്റ്റചെയ്തു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment