Latest News

നഗ്നരാക്കി ഭീഷണിപ്പെടുത്തി പണം തട്ടല്‍; പ്രിയ പ്രമുഖരെ വീഴ്ത്തിയതായി പോലീസ്

തിരുവനന്തപുരം:[www.malabarflash.com] ബ്ലൂ ബ്ലാക്ക്‌മെയിലിങ് കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി പ്രിയ വന്‍കിട വ്യവസായികളില്‍ നിന്നും സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്തതായി പോലീസ്.

പരിചയത്തിലാകുന്ന പ്രമുഖരെ വശീകരിച്ച് ലൈംഗിക ബന്ധത്തിന് പ്രേരിപ്പിക്കുകയും പിന്നീട് വിവസ്ത്രരായി ഒപ്പംനിര്‍ത്തി ഫോട്ടോയെടുത്ത് ഭീഷണിപ്പെടുത്തി പണം തട്ടുകയുമാണ് ഇവരുടെ രീതി.

സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ വാടകവീട്ടിലേക്ക് വിളിച്ചു വരുത്തി സ്ത്രീകള്‍ക്കൊപ്പം നഗ്ന ചിത്രം പകര്‍ത്തി പണം തട്ടാന്‍ ശ്രമിച്ച കേസിലാണ് പ്രിയ ഉള്‍പ്പെടെയുള്ള പ്രതികളെ പിടികൂടിയത്.

തിരുവനന്തപുരം ചാക്ക സ്വദേശികളായ അനു, സനു, ഷീബ, ദീപ എന്നിവരുള്‍പ്പെടെ ഏഴ് പേരാണ് മെഡിക്കല്‍ കോളേജ് പൊലീസിന്റെ പിടിയിലായത്. കൊല്ലത്തു വച്ച് പരിചയപ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ മായ എന്ന സ്ത്രീ കുമാരപുരത്തുള്ള വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.

ദീപയും ഷീബയുമാണ് വീട്ടിലുണ്ടായിരുന്നത്. ഈ സമയം വീട്ടിലെത്തിയ മൂന്നുപേര്‍ ഉദ്യോഗസ്ഥനെ വിവസ്ത്രനാക്കുകയും നഗ്നരായ സ്ത്രീകള്‍ക്കൊപ്പമിരുത്തി ഫോട്ടോയെടുക്കുകയും ചെയ്തു.

ഈ ചിത്രം ഫേസ്ബുക്കിലും വാട്‌സ്ആപ്പിലും പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി അഞ്ച് ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. ഉദ്യോഗസ്ഥന്റെ 10,000 രൂപയും മൊബൈല്‍ ഫോണും വാങ്ങിയ ശേഷം നാലുലക്ഷം രൂപ തന്നാല്‍ മോചിപ്പിക്കാമെന്നായിരുന്നു പ്രതികള്‍ പറഞ്ഞത്.

ഓഫീസില്‍ എത്തിയാല്‍ ബാക്കി രൂപ തരാമെന്നറിയിച്ച് അനു, സാനു എന്നിവരെ ഉദ്യോഗസ്ഥന്‍ ഓഫീസിലേക്ക് കൂട്ടികൊണ്ടുപോയി. ഇരുവരെയും സന്ദര്‍ശകമുറിയില്‍ ഇരുത്തിയ ശേഷം സഹപ്രവര്‍ത്തകരുടെ സഹായത്തോടെ പോലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കുമാരപുരത്തെ വീട്ടിലെത്തിയ പോലീസ് നാലുപേരെ പിടികൂടുകയായിരുന്നു.

കേസുമായി ബന്ധപ്പെട്ട് പ്രധാനികളില്‍ ഒരാളെക്കൂടി പിടികിട്ടാനുണ്ട്. കുമാരപുരത്തിനടുത്ത് വാടകവീട്ടിലാണ് സംഘം ആള്‍ക്കാരെ വിളിച്ചുവരുത്തി പണം തട്ടിയിരുന്നത്.






Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.