Latest News

താമസസ്ഥലത്തും ഹോട്ടലുകളിലും പീഡനം; ഫാറൂഖ് കോളേജ് അധ്യാപകനെതിരെ വിദ്യാര്‍ഥിനി

ഫറോക്ക്:[www.malabarflash.com] വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്നുകാട്ടി ഫാറൂഖ് കോളേജ് മലയാളം വിഭാഗം അധ്യാപകന്‍ അസീസ് തരുവണയ്‌ക്കെതിരെ ബിരുദ വിദ്യാര്‍ഥിനിയുടെ പരാതി. വിദ്യാര്‍ഥിനി പരാതി നല്‍കിയതിന് പിന്നാലെ അധ്യാപകന്‍ ഒളിവിലാണ്.

നേരത്തെതന്നെ അവധിയില്‍ പ്രവേശിച്ച അധ്യാപകനെ അറസ്റ്റ്‌ചെയ്യാനായി വയനാട്ടിലെ വെള്ളമുണ്ടയിലുള്ള വീട്ടിലുള്‍പ്പെടെ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

വിവാഹം കഴിക്കാമെന്ന ഉറപ്പിനെ തുടര്‍ന്നാണ് പീഡനവിവരം ഇതുവരെ മറച്ചുവെച്ചതെന്ന് പെണ്‍കുട്ടി പറയുന്നു. അധ്യാപകന്റെ താമസസ്ഥലത്തുവെച്ചും കോഴിക്കോട് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ ഹോട്ടലുകളില്‍ കൊണ്ടുപോയും പീഡിപ്പിച്ചിട്ടുണ്ട്.

ആദ്യം നിര്‍ബന്ധിച്ച് പീഡനത്തിനിരയാക്കിയശേഷം പിന്നീട് ഭയപ്പെടുത്തിയും വിവാഹം കഴിക്കാമെന്ന് ഉറപ്പുനല്‍കിയും കൂടുതല്‍തവണ ലൈംഗികമായി ചൂഷണം ചെയ്തതായാണ് വിവരം. സൗത്ത് അസി. കമീഷണറാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്.






Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.