കാസര്‍കോട്:[www.malabarflash.com] ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച മൂന്നര കിലോ കഞ്ചാവുമായി രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഒരാള്‍ ഓടിരക്ഷപ്പെട്ടു. ബേക്കല്‍ സ്വദേശി ഇബ്രാഹിം ഖലീല്‍ (29), ബേഡകം മുന്നാട് സ്വദേശി പി എച്ച് അസീസ് (29) എന്നിവരെയാണ് എസ് പി യുടെ കീഴിലുള്ള ആന്റിനാര്‍ക്കോട്ടികം ടീമിന്റെ നേതൃത്വത്തില്‍ കാസര്‍കോട് ടൗണ്‍ പ്രിന്‍സിപ്പല്‍ എസ് ഐ രഞ്ജിത്ത് രവീന്ദ്രനും സംഘവും അറസ്റ്റ് ചെയ്തത്.
കാറിലുണ്ടായിരുന്ന ചട്ടഞ്ചാല്‍ മൊട്ടയില്‍ ഹൗസിലെ ഉമ്മര്‍ ഫാറൂഖ് (20) ആണ് ഓടി രക്ഷപ്പെട്ടത്. തിങ്കളാഴ്ച വൈകിട്ട് ആറരയോടെ ചന്ദ്രഗിഗി ജംഗ്ഷനില്‍ വെച്ചാണ് സംഭവം.
ഉമ്മര്‍ ഫാറൂഖ് തിങ്കളാഴ്ച രാത്രി ദുബൈയിലേക്കുള്ള ജെറ്റ് എയര്‍വെയ്‌സില്‍ ഗള്‍ഫിലേക്ക് പോകേണ്ടതായിരുന്നു. ഇതിനായി കാറില്‍ മംഗ്‌ളുരൂവിലേക്ക് പോവുകയായിരുന്നു മൂന്നുപേരും. ജില്ലാ പോലീസ് മേധാവിക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്ന് കാര്‍ തടഞ്ഞ് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. ഗള്‍ഫിലേക്ക് കടത്താനായിരുന്നു കഞ്ചാവ് കൊണ്ടുപോയതെന്ന് അറസ്റ്റിലായവര്‍ പറഞ്ഞു.
ഗള്‍ഫിലെത്തിയാല്‍ പിടികൂടിയ കഞ്ചാവിന് പത്തുലക്ഷത്തോളം രൂപ വില ലഭിക്കുമെന്ന് പോലീസ് അറിയിച്ചു.
എസ് ഐ യോടൊപ്പം വിദ്യാനഗര്‍ പ്രിന്‍സിപ്പല്‍ എസ് ഐ അജിത്കുമാര്‍, എസ് ഐ ഫിലിപ്പ് തോമസ്, എ എസ് ഐ മാരായ പി കെ ബാലകൃഷ്ണന്‍, കെ നാരായണന്‍, സിവില്‍ പോലീസ് ഓഫീസര്‍ സുരേഷന്‍, രാജേഷ് എന്നിവരും പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment