Latest News

മൊയ്തീന്‍കുഞ്ഞി കളനാടിന്റെ മകനെ മര്‍ദിച്ച 15 യു ഡി എഫ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

ഉദുമ[www.malabarflash.com]: ജില്ലാ പഞ്ചായത്ത് ഉദുമ ഡിവിഷന്‍ ഉപതിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് ഐ എന്‍ എല്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച മൊയ്തീന്‍ കുഞ്ഞി കളനാടിനെയും കുടുംബത്തെയും തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തുകയും മകനെ മര്‍ദിക്കുകയും ചെയ്തുവെന്ന പരാതിയില്‍ പതിനഞ്ചോളം യു ഡി എഫ് പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. മൊയ്തീന്‍കുഞ്ഞി കളനാടിന്റെ മകന്‍ മുഹമ്മദ് സിയാദിന്റെ (22) പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.

ഉദുമ ഡിവിഷന്‍ ഉപതിരഞ്ഞെടുപ്പ് ഫലമറിഞ്ഞ ജൂലൈ 29നാണ് സംഭവം. വൈകിട്ട് ഏഴു മണിയോടെ മാങ്ങാട് ചോയിച്ചിങ്കല്ല് മസ്ജിദില്‍ നിന്നും നിസ്‌ക്കാരം കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന മൊയ്തീന്‍കുഞ്ഞിയെയും കുടുംബത്തെയും കാറുകളിലും ബൈക്കുകളിലുമായെത്തിയ പതിനഞ്ചോളം യു ഡി എഫ് പ്രവര്‍ത്തകര്‍ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തുകയും ഇതിനെ ചോദ്യം ചെയ്ത മുഹമ്മദ് സിയാദിനെ മര്‍ദിക്കുകയുമായിരുന്നു.






Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.