കാസര്‍കോട്: [www.malabarflash.com] കൂട്ടുകാര്‍ക്കൊപ്പം കുളത്തില്‍ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. കുമ്പള അക്കാദമിയിലെ വിദ്യാര്‍ത്ഥി മീപ്പുഗിരി കളിയങ്കാട് ഇസ്ഹാഖ് മന്‍സിലിലെ റസാക്കിന്റെ മകന്‍ ഷിബിലാ(17) ണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെ മാന്യയിലാണ് അപകടം. ഷിബിലി മൂന്ന് കൂട്ടുകാര്‍ക്കൊപ്പം ബദിയടുക്ക പഞ്ചായത്ത് കുളത്തില്‍ കുളിക്കാനിറങ്ങിയതായിരുന്നു. ഷിബിലി മുങ്ങി താഴുന്നത് കണ്ട് കൂട്ടുകാര്‍ ബഹളം വെച്ചതോടെ നാട്ടുകാര്‍ ഓടിയെത്തി ഷിബിലിനെ കരക്കെടുത്തുവെങ്കിലും അപ്പോഴെക്കും മരിച്ചിരുന്നു. മാതാവ്: സക്കീന. സഹോദരങ്ങള്‍: ഇസ്ഹാഖ്, അനസ്, റഈസ്, ആദില്‍, ഫാത്തിമ.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment