ഹൈദരാബാദ് [www.malabarflash.com]: അറുപതുകാരിയായ നസിയ ബീഗം ഒട്ടും പ്രതീക്ഷിച്ചിരുന്നതല്ല ആ ഒത്തുചേരല്‍. 28 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തനിക്ക് നഷ്ടപ്പെട്ട തന്റെ മക്കള്‍ തന്നെ തേടിയെത്തിയിരിക്കുന്നു. പറഞ്ഞറിയിക്കാന്‍ കഴിയാത്ത സന്തോഷം കണ്ണുകളില്‍ നിന്നും അശ്രുക്കളായി പൊഴിഞ്ഞു. ഹൈദരാബാദ് സൗത്ത് സോണ്‍ ഡിസിപി വി സത്യനാരായണന്റെ ഇടപെടലാണ് ആയിഷയ്ക്കും(33) ഫാത്തിമയ്ക്കും(32) നസിയയുമായി ഒത്തുചേരാന്‍ അവസരമുണ്ടാക്കി നല്‍കിയത്.
ഇക്കഴിഞ്ഞ ജനുവരിയിലാണ് ഉമ്മായെ തേടി ആയിഷയും ഫാത്തിമയും ഹൈദരാബാദിലെത്തുന്നത്. ഉമ്മയുടേതായി ഒരു പഴയ ഫോട്ടോ മാത്രമായിരുന്നു ഇവരുടെ കൈവശമുണ്ടായിരുന്നത്. സഹായത്തിനുവേണ്ടി ഇരുവരും ഡിസിപി സത്യനാരായണനെ സന്ദര്‍ശിച്ചു. എന്നാല്‍ ആറ് മാസം അന്വേഷണം നടത്തിയിട്ടും നസിയയെക്കുറിച്ചുള്ള യാതൊരു വിവരങ്ങളും പോലീസിന് ലഭിച്ചിരുന്നില്ല. വെള്ളിയാഴ്ച രാവിലെയാണ് നസിയയെക്കുറിച്ചുള്ള വ്യക്തമായ വിവിരങ്ങള്‍ പോലീസിന് ലഭിക്കുന്നത്. ശേഷം ആയിഷയും ഫാത്തിമയുമായി പോലീസ് നസിയയുടെ സമീപമെത്തുകയായിരുന്നു. ആദ്യം തന്റെ മക്കളെ നസിയയ്ക്ക് മനസിലായില്ല. പോലീസുകാര്‍ സംഭവം വിവരിച്ചതോടെ ആഹ്ലാദപൂര്‍വ്വം മക്കളെ നസിയ പുണരുകയായിരുന്നു. ഉമ്മായെ ഒരിക്കലെങ്കിലും കാണാന്‍ സാധിക്കുമെന്ന് തങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ലെന്ന് ആയിഷയും ഫാത്തിമയും പറയുന്നു. ഇരുപത്തിയെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ക്ക് ഉമ്മായെ കാണാന്‍ അവസരമുണ്ടായി. ഇതില്‍ ഞങ്ങള്‍ വളരെയധികം സന്തുഷ്ടരാണെന്നും പെണ്‍കുട്ടികള്‍ വ്യക്തമാക്കുന്നു.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment