റോം:[www.malabarflash.com] മെഡിറ്ററേനിയന്‍ കടലില്‍ റബര്‍ത്തോണിയില്‍ ഒരു പുരുഷന്റെയും 21 സ്ത്രീകളുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. ലിബിയന്‍ തീരത്തുനിന്നു പുറപ്പെട്ട മറ്റൊരു തോണിയില്‍നിന്ന് 50 കുട്ടികള്‍ അടക്കം 209 അഭയാര്‍ഥികളെ രക്ഷപ്പെടുത്തി. പശ്ചിമാഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്നുള്ളവരാണിവര്‍.
ജീവകാരുണ്യ സംഘടനയായ എംഎസ്എഫിന്റെ കപ്പലാണു രക്ഷാപ്രവര്‍ത്തനം നടത്തിയത്. റബര്‍ത്തോണിയുടെ അടിത്തട്ടില്‍നിന്നാണു 22 മൃതദേഹങ്ങള്‍ കിട്ടിയത്. എങ്ങനെ മരണം സംഭവിച്ചുവെന്നു വ്യക്തമല്ല.
കഴിഞ്ഞ ചൊവാഴ്ച മാത്രം 2500ലേറെപ്പേരെയും ബുധനാഴ്ച 600 പേരെയും രക്ഷപ്പെടുത്തിയതായി ഇറ്റാലിയന്‍ തീരസേന പറഞ്ഞു.
ജീവകാരുണ്യ സംഘടനയായ എംഎസ്എഫിന്റെ കപ്പലാണു രക്ഷാപ്രവര്‍ത്തനം നടത്തിയത്. റബര്‍ത്തോണിയുടെ അടിത്തട്ടില്‍നിന്നാണു 22 മൃതദേഹങ്ങള്‍ കിട്ടിയത്. എങ്ങനെ മരണം സംഭവിച്ചുവെന്നു വ്യക്തമല്ല.
ബോട്ടുകളില്‍ തിക്കിനിറച്ച നിലയില്‍ ലിബിയന്‍ തീരത്തുനിന്ന് യൂറോപ്പിലേക്കുള്ള അഭയാര്‍ഥി പ്രവാഹം കടലിലെ കാലാവസ്ഥ മെച്ചമായതോടെ വീണ്ടും വര്‍ധിച്ചതായി ഇറ്റാലിയന്‍ അധികൃതര്‍ പറഞ്ഞു.
കഴിഞ്ഞ ചൊവാഴ്ച മാത്രം 2500ലേറെപ്പേരെയും ബുധനാഴ്ച 600 പേരെയും രക്ഷപ്പെടുത്തിയതായി ഇറ്റാലിയന്‍ തീരസേന പറഞ്ഞു.
Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment