പള്ളിക്കര:[www.malabarflash.com] ജില്ലാ പഞ്ചായത്ത് ഉദുമ ഡിവിഷനില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ഷാനവാസ് പാദൂര്‍ വോട്ടര്‍മാരെ നേരില്‍ കാണുന്നതിന് ഡിവിഷനില്‍ നടത്തുന്ന പൊതു പര്യടനത്തിന് ആവേശകരമായ തുടക്കം.
പള്ളിക്കര ചേറ്റുകുണ്ടില്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.പി കുഞ്ഞിക്കണ്ണന്‍ പര്യടനം ഉദ്ഘാടനം ചെയ്തു. പള്ളിക്കര പഞ്ചായത്ത് യു.ഡി.എഫ് ചെയര്‍മാന്‍ തൊട്ടി സാലിഹ് ഹാജി അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ സുകുമാരന്‍ പൂച്ചക്കാട് സ്വാഗതം പറഞ്ഞു.
മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി.ടി അഹമ്മദലി, ഡി.സി.സി പ്രസിഡണ്ട് അഡ്വ. സി.കെ ശ്രീധരന്‍, മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി സി മുഹമ്മദ് കുഞ്ഞി, എ.എല്‍.എമാരായ പി.ബി അബ്ദുല്‍ റസാഖ്, അഡ്വ.എന്‍ ശംസുദ്ദീന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍, സി.എം.പി ജില്ലാ സെക്രട്ടറി വി. കമ്മാരന്‍ പ്രസംഗിച്ചു.
തെക്കുപുറം, പൂച്ചക്കാട്, മൊട്ടംചിറ, തൊട്ടി, പള്ളിപ്പുഴ, കല്ലിങ്കാല്‍, പള്ളിക്കര, സി.എച്ച് നഗര്‍ തായല്‍ മവ്വല്‍, ബിലാല്‍, മാസ്തിഗുഡ്ഡ, കോട്ടക്കുന്ന്, പരയങ്ങാനം, ഹദ്ദാദ് നഗര്‍, ഖിള്‌രിയ, നൂര്‍ നഗര്‍, ഇല്ല്യാസ് നഗര്‍ എന്നിവിടങ്ങളില്‍ പര്യടനം നടത്തി ബേക്കലില്‍ സമാപിച്ചു.
വിവിധ കേന്ദ്രങ്ങളില്‍ മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി കെ.ഇ.എ ബക്കര്‍, ഡി.സി.സി നേതാക്കളായ പി.എ അഷറഫലി, പി.കെ ഫൈസല്‍, വിനോദ് കുമാര്‍ പളളയില്‍ വീട്, കരുണ്‍ താപ്പ, പി.വി സുരേഷ്, ഗീതാ കൃഷ്ണന്‍, എ. ഗോവിന്ദന്‍ നായര്‍, ഡിവിഷന്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ കല്ലട്ര അബ്ദുല്‍ ഖാദര്‍, ദുബൈ കെ.എം.സി.സി ജില്ലാ പ്രസിഡണ്ട് ഹംസ തൊട്ടി, യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് മണ്ഡലം പ്രസിഡണ്ട് സാജിദ് മവ്വല്‍, കെ.എ അബ്ദുല്ല ഹാജി, ഹനീഫ കുന്നില്‍, എം. കുഞ്ഞമ്പു നമ്പ്യാര്‍, സത്യന്‍പൂച്ചക്കാട്, എം.സി പ്രഭാകരന്‍, ഹാജി അബ്ദുല്ല ഹുസൈന്‍, ടി.പി കുഞ്ഞബ്ദുല്ല ഹാജി, കരിച്ചേരി നാരായണന്‍, ടി.ഡി കബീര്‍, സിദ്ദീഖ് പള്ളിപ്പുഴ, ഹരീഷ് പി നമ്പ്യാര്‍, റഷീദ് ഹാജി കല്ലിങ്കാല്‍, ഷാഫി ആലക്കോട്, റൗഫ് ബായിക്കര, ടി.കെ ഹസീബ്, അബ്ദുല്‍ ഖാദര്‍ പൂച്ചക്കാട് പ്രസംഗിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment