Latest News

സ്ത്രീകളുടെ ഒപ്പം ചിത്രങ്ങളെടുത്ത് ബ്ലാക്ക് മെയിലിങ്; നാലുപേര്‍ അറസ്റ്റില്‍

തിരുവനന്തപുരം:[www.malabarflash.com] സ്ത്രീകളുടെ ഒപ്പം നിര്‍ത്തി ചിത്രങ്ങള്‍ എടുത്ത് ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ രണ്ടു സ്ത്രീകളടക്കം നാലുപേര്‍ തിരുവനന്തപുരത്ത് അറസ്റ്റില്‍.

തിരുവനന്തപുരം സ്വദേശികളായ അനു, സനു, ഷീബ, ദീപ എന്നിവരാണ് പിടിയിലായത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരും വ്യവസായികളുമായിരുന്നു തട്ടിപ്പിനിരയായത്. പലരില്‍ നിന്ന് ആറുലക്ഷം രൂപ വരെ തട്ടിയെടുത്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

കേസില്‍ ഒരു സ്ത്രീയും ഒരു പുരുഷനും പിടിയിലാകാനുണ്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരും വ്യവസായികളുമായിരുന്നു ഇവരുടെ പ്രധാന ഇരകള്‍. ബ്ലാക് മെയിലിലൂടെ ആറുലക്ഷം രൂപവരെ നഷ്ടമായവരുണ്ടെന്നാണ് പോലീസ് നല്‍കുന്ന സൂചന.
പോലീസ് കണ്‍ട്രോള്‍ റൂമില്‍ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പരിശോധന നടത്തിയത്. ചാക്കയിലും കുമാരപുരത്തും രണ്ടു വീടുകള്‍ കേന്ദ്രീകരിച്ചാണ് സംഘം പ്രവര്‍ത്തിച്ചിരുന്നത്. മെഡിക്കല്‍ കോളജ് പോലീസാണ് സംഘത്തെ പിടികൂടിയത്.

സംഘത്തിന്റെ തട്ടിപ്പിനെക്കുറിച്ച് പോലീസ് പറയുന്നത്: മൂന്നു സ്ത്രീകളാണ് തട്ടിപ്പിന് പിന്നില്‍. സ്ത്രീകളില്‍ ഒരാള്‍ 'കസ്റ്റമറുമായി' ടെലിഫോണിലൂടെ വശീകരിക്കുന്ന രീതിയില്‍ സംസാരിച്ച് ബന്ധം സ്ഥാപിക്കും. സ്ത്രീകള്‍ ആവശ്യപ്പെടുന്ന വീട്ടിലേക്ക് ഇവരെ എത്തിക്കും. ഈ സമയം മറ്റു രണ്ടു സ്ത്രീകളും വീട്ടിലുണ്ടാകും. തുടര്‍ന്ന് വീട്ടിലെ റൂമില്‍ വ്യക്തിയെ കയറ്റും. പത്തു മിനിറ്റിനുശേഷം പുരുഷന്‍മാര്‍ വാതിലിന് മുട്ടുകയും അകത്തുള്ള വ്യക്തിയെ മര്‍ദിക്കുകയും ചെയ്യും. ഇവരുടെ കയ്യിലുള്ള മൊബൈല്‍ഫോണും പണവും തട്ടിയെടുക്കുകയും ചെയ്യും.

തുടര്‍ന്ന് പുരുഷനെ സ്ത്രീകള്‍ക്കൊപ്പം ഇരുത്തി ഫോട്ടോയെടുക്കും. ഈ ചിത്രങ്ങള്‍ ബന്ധുക്കളെ കാണിക്കുമെന്നും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയാണ് പണം തട്ടുന്നത്. കസ്റ്റമറിന്റെ സാമ്പത്തിക സ്ഥിതി അനുസരിച്ചാണ് പണം ആവശ്യപ്പെടുന്നത്.






Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.