Latest News

ജ്വല്ലറിയില്‍ നിന്ന് മാലയുമായി കടന്ന യുവാവ് സിസിടിവി ക്യാമറയില്‍ കുടുങ്ങി

കണ്ണൂര്‍:[www.malabarflash.com] ജ്വല്ലറിയില്‍ നിന്ന് അഞ്ചുപവന്റെ മാലയുമായി കടന്ന യുവാവ് സിസിടിവി ക്യാമറയില്‍ കുടുങ്ങി. കണ്ണൂര്‍ കൂത്തുപറമ്പിലെ ജ്വല്ലറിയില്‍ മോഷണം നടത്തിയ യുവാവിനുവേണ്ടി പോലീസ് തിരച്ചില്‍ തുടങ്ങി.

ഉച്ചക്ക് ജ്വല്ലറിയിലെത്തിയ യുവാവ് താന്റെ വിവാഹത്തിനായി സ്വര്‍ണമാല വാങ്ങാന്‍ എത്തിയതാണെന്ന് ജ്വല്ലറി ഉടമയെ അറിയിച്ചു. എന്നാല്‍ മാല പരിശോധിക്കാന്‍ തയാറായില്ല. തന്റെ സഹോദരിമാര്‍ ടൗണിലെ മറ്റൊരു കടയില്‍ നിന്ന് വസ്ത്രങ്ങള്‍ വാങ്ങുകയാണെന്നും 

അവരെകൂട്ടിയെത്താമെന്നും പറഞ്ഞ് മടങ്ങി.ഒന്നരമണിക്കൂറിന് ശേഷം വീണ്ടും ജ്വല്ലറിയിലെത്തിയ യുവാവ് മാല പരിശോധിക്കാന്‍ തുടങ്ങി. കടയുടമയില്‍ നിന്ന് അഞ്ചുപവന്റെ മാല കൈക്കലാക്കിയ യുവാവ് കഴുത്തിലിട്ട ശേഷം പുറത്തേക്ക് ഓടി രക്ഷപെടുകയായിരുന്നു.
പുറത്ത് കാത്തുനിന്ന് ബൈക്കിലാണ് യുവാവ് രക്ഷപെട്ടതെന്നാണ് സൂചന. സംഭവസമയത്ത് കടയില്‍ മറ്റ് കസ്റ്റമേഴ്‌സ് ആരും ഉണ്ടായിരുന്നില്ലെന്നും ജീവനക്കാര്‍ പറഞ്ഞു. ജ്വല്ലറിക്കുള്ളിലെ ക്യാമറിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പോലീസെത്തി പരിശോധിച്ചു.ദൃശ്യങ്ങള്‍ ലഭിച്ചതോടെ ഉടന്‍തന്നെ പ്രതിയെ പിടികൂടാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പോലീസ്.






Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.