കോഴിക്കോട്:[www.malabarflash.com] ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിലെ നഴ്‌സിങ് വിദ്യാര്‍ഥിനിയുടെ മരണം കൊലപാതകമാണെന്ന് സഹോദരിയുടെ ആരോപണം. ഹോസ്റ്റലില്‍ ഒരു അധ്യാപികയെയും വിദ്യാര്‍ഥിനിയെയും സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട സംഭവത്തില്‍ ശ്രീലക്ഷ്മി സാക്ഷി പറഞ്ഞിരുന്നു. ഇതാണ് മരണത്തിനിടയാക്കിയതെന്ന് സംശയിക്കുന്നതായി സഹോദരി ഐശ്വര്യ പറഞ്ഞു.
ഇക്കഴിഞ്ഞ 15-നാണ് അത്തോളി സ്വദേശിനി ശ്രീലക്ഷ്മി (19)യെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മറ്റൊരാളുടെ മുറിയിലാണ് ശ്രീലക്ഷ്മി ആത്മഹത്യ ചെയ്തത്. മറ്റൊരു റൂമില്‍ കയറാന്‍ ശ്രീലക്ഷ്മിയ്ക്ക് താക്കോല്‍ എവിടുന്ന് കിട്ടി എന്നറിയേണ്ടതുണ്ട്.
അപകീര്‍ത്തി ഭയന്ന് യാഥാര്‍ഥ്യം പുറംലോകത്തില്‍ നിന്ന് മറച്ചു പിടിക്കാനാണ് കോളജ് അധികൃതര്‍ ശ്രമിക്കുന്നതെന്നും ഐശ്വര്യ പറഞ്ഞു. മരിച്ച ദിവസം രാവിലെ ഹോസ്റ്റലില്‍ നിന്നിറങ്ങിയ ശ്രീലക്ഷ്മി ഉച്ചകഴിഞ്ഞിട്ടും ആശുപത്രിയില്‍ റിപ്പോര്‍ട്ട് ചെയ്തില്ലെന്ന് അധികൃതര്‍ അമ്മയെ വിവരമറിയിച്ചിരുന്നു. കുട്ടി ഹോസ്റ്റലിലുണ്ടോ എന്ന് അന്വേഷിക്കാന്‍ അമ്മ പറഞ്ഞിട്ടും ഇവര്‍ തയാറായില്ല. മെഡിക്കല്‍ കോളജ് പോലീസില്‍ പരാതി നല്‍കാനാണ് കോളജ് അധികൃതര്‍ നിര്‍ദ്ദേശിച്ചത്. കുട്ടി മരണപെട്ടിട്ടും യാതൊരു പരാതിയും അധികൃതരുടെ ഭാഗത്ത് നിന്ന് നല്‍കിയിട്ടില്ല. ഈ നിലപാടില്‍ സംശയമുണ്ടെന്നും ഐശ്വര്യ പറയുന്നു.
പോലീസും വീട്ടുകാരും എത്തുമ്പോള്‍ കുട്ടിയെ തറയില്‍ കിടത്തിയ നിലയിലായിരുന്നു. മരണപ്പെട്ടതിന് ശേഷം അടുത്ത് സുഹൃത്തുകള്‍ കാണാന്‍ വരുകയോ ഫോണ്‍ വഴി ബന്ധപ്പെടുകയോ ഉണ്ടായിട്ടില്ല എന്നതും സംശയാസ്പദമാണ്.
കുട്ടികള്‍ ആരെയോ ഭയപെടുന്നുണ്ട്. ശ്രീലക്ഷ്മിയുടെ മരണത്തെകുറിച്ചുള്ള അന്വേഷണത്തില്‍ ഈ കാര്യങ്ങള്‍ കൂടി ഉള്‍പെടുത്തണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് രേഖാമുലം പരാതി സമര്‍പ്പിച്ചു.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment