Latest News

പോലീസ് നീതി നിഷേധത്തിനെതിരെ മുസ്ലിം ലീഗ് പ്രക്ഷേപം 7 ന്

കാസർകോട്:[www.malabarflash.com] ഭരണമാറ്റം മുസ് ലിം ലീഗ് പ്രവർത്തകരെ പീഡിപ്പിക്കാനുള്ള അധികാരമാണെന്ന് കരുതുന്ന ഒരുപറ്റംപോലീസ് കാരുടെ നയത്തെ പ്രക്ഷേപത്തെ നേരിടാൻ മുസ്ലിം ലീഗ്കാസർകോട് മണ്ഡലം നേതൃയോഗം തീരുമാനിച്ചു.

രാഷ്ട്രീയ പ്രേരിതമായി മുസ്ലിം ലീഗ് പ്രവർത്തകർക്കെതിരെ കള്ളക്കേസെടുത്ത് പീഡിപ്പിക്കുന്ന പോലീസ് മുസ് ലിംലീഗ് പ്രവർത്തകർ നൽകുന്ന പരാതിക്കു നേരെ കണ്ണടക്കുകയാണ്.

കാസർകേട് നഗരപ്രദേശത്തും, ചുറ്റുവട്ടങ്ങളിലുമായി ജനങ്ങൾക്ക് സ്വൈര്യമായി നടന്നു പോകാനോ കിടന്നുറങ്ങാനോ പറ്റാത്തതരത്തിൽ സംഘ് പരിവാർ ക്രമിനലുകൾ അഴിഞ്ഞാട്ടം നടത്തുകയും, അകാരണമായി വഴിയാത്രക്കാരായ കുട്ടികളെയും സ്ത്രീകളെയും മടക്കം അക്രമിച്ചും, വെട്ടിയും പരിക്കേൽപ്പിച്ചും നടത്തുന്ന അക്രമ ചെയ്തികളെ തടയുനവാത്ത പോലീസ് അത്തരം കുറ്റക്കാരോട് കാണിക്കുന്നത് മൃതു സമീപനമാണ്
പോലീസിന്റെ ഈ നീതി നിഷേധത്തെ ഒരിക്കലും അംഗീകരിക്കാനാവില്ല എന്നും മൊഗ്രാൽപുത്തൂർ, ചെങ്കള, മധൂർ, കാസർകോട് മുൻസിപ്പാലിറ്റി തുടങ്ങിയ മുസ് ലിം ലീഗ് ശക്തികേന്ദ്രങ്ങളിലെ പോലീസിന്റെ പക്ഷപാതം സംശയാക് മകമാണ് ലീഗ് പ്രവർത്തകർക്കെതിരെ കള്ള കേസ് എടുത്ത് പീഡിപ്പിക്കുന്നു എന്നു മാത്രമല്ല മുസ്ലീം ലീഗ് പ്ര വർത്തകർ നൽകുന്ന പരാതിയിൽ കേസെടുകാതിരിക്കുകയും ചെയ്യുന്ന നീതി കെടിനെ നോക്കി നിൽക്കാനാകില്ല എന്നും യോഗം അഭിപ്രായപ്പെട്ടു.

പോലീസിന്റെനീതി നിഷേധത്തിനെതിരെ മുസ് ലിംലീഗ് നേതാക്കളെയും ജനപ്രതി നിതികളെയും പങ്കെടുപ്പിച്ച് ജുലൈ7 ന് 10 മണിക്ക് കാസർകോട് ഡി വൈ.എസ്.പി.ഓഫീസിനു മുമ്പിൽ ധർണ്ണ നടത്താൻ യോഗം തീരുമാനിച്ചു.പ്രസിഡെന്റ് എൽ എ മഹമ്മൂദ് ഹാജി അധ്യക്ഷത വഹിച്ചു ജനറൽ സെക്രട്ടറി എ.എ.ജലീൽ സ്വാഗതം പറഞ്ഞു.എൻ എ നെല്ലിക്കുന്ന് എം എൽ എ, ഇ അബൂബക്കർ ഹാജി, ഹാഷിം കടവത്ത് ,പി അബ്ദുൾ റഹിമാൻ ഹാജി, മാഹിൻ കോളോട്ട്, എ എം കടവത്ത്, അഡ്വ: വി.എം. മുനീർ,
ബി കെ അബ്ദുൾസമദ്, കെ അബ്ദുല്ല കുഞ്ഞി,പി എം.മുനീർ ഹാജി, സി മുഹമ്മദ് കുഞ്ഞി, ടി എം ഇഖ്ബാൽ,, ഹരിസ്ചൂരി, ഹമീദ് പെസെളിഗ സംബന്ധിച്ചു.






Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.