തിരുവനന്തപുരം [www.malabarflash.com]: കടകംപള്ളി ഭൂമിതട്ടിപ്പ് കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഗണ്‍മാനായിരുന്ന സലിംരാജിനെ ഒഴിവാക്കി സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. മുന്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ ഉള്‍പ്പെടെ 5 പേരെ പ്രതികളാക്കിയാണ് സിബിഐ കുറ്റപത്രം നല്‍കിയത്. നേരത്തെ സലിംരാജ് അടക്കം ഏഴ് പ്രതികളാണ് കേസില്‍ ഉണ്ടായിരുന്നത്. സലിം രാജിനെതിരെ വ്യക്തമായ തെളിവുകളില്ലാത്തതാണ് പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ കാരണം.മുന്‍ ഡപ്യൂട്ടി തഹസീല്‍ദാര്‍ വിദ്യോദയ കുമാര്‍, നിസാര്‍ അഹമ്മദ്, സുഹറാ ബീവി, മുഹമ്മദ് കാസിം, റുഖിയ ബീവി എന്നിവരാണ് പ്രതികള്‍. മൂന്നു വര്‍ഷത്തോളം നീണ്ടു നിന്ന വിവാദങ്ങള്‍ക്കും കോടതി വ്യവഹാരങ്ങള്‍ക്കും സിബിഐ അന്വേഷണത്തിനുമൊടുവിലാണ് സലീംരാജിനെ കുറ്റവിമുക്തനാക്കി സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്.കേസില്‍ സലിം രാജ് ഉള്‍പ്പടെ 29 പേരായിരുന്നു ആദ്യം പ്രതിപ്പട്ടികയില്‍ ഉണ്ടായിരുന്നത്. 21 ാം പ്രതിയായിരുന്നു സലീം രാജ്. കടകംപള്ളി ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് 14 കോടിയുടെ തട്ടിപ്പ് നടന്നുവെന്നാണ് സി.ബി.ഐ.യുടെ കണ്ടെത്തല്‍. കടകംപള്ളി വില്ലേജിലെ 170 പേരുടെ 45.50 ഏക്കര്‍ ഭൂമി ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വ്യാജ രേഖയുണ്ടാക്കി തട്ടിയെടുക്കാന്‍ ശ്രമിച്ചുവെന്നതാണ് കേസ്.ഭൂമിയുടെ തണ്ടപ്പേര് മാറ്റാന്‍ 60 ലക്ഷത്തോളം രൂപ ചെലവിട്ടതായും സി.ബി.ഐ.യുടെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ജൂണില്‍ സലീം രാജ് ഉള്‍പ്പെടെ 10 പേരെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഇവര്‍ ജാമ്യത്തില്‍ പുറത്തിറങ്ങുകയായിരുന്നു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment