ഉദുമ[www.malabarflash.com]: ഉദുമ പഞ്ചായത്ത് തെരെഞ്ഞടുപ്പില്‍ ആംആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായിരുന്ന മാങ്ങാട്ടെ കെ കെ ഇബ്രാഹിമിന്റെ വീട് തീ വെച്ച് നശിപ്പിച്ച കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. യൂത്ത് കോണ്‍ഗ്രസ് ഉദുമ മണ്ഡലം ജനറല്‍ സെക്രട്ടറി മാങ്ങാട്ടെ ഫര്‍ഷാദിനെയാ (36)ണ് വിദ്യാനഗര്‍ എസ് ഐ കെ അജിത്ത് കുമാര്‍ അറസ് ചെയ്തത്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
ഉദുമ വെടിക്കുന്ന് വാര്‍ഡില്‍ മുസ്ലീം ലീഗ് സ്ഥാനാര്‍ഥിയായിരുന്ന ഹമീദ് മാങ്ങാടിനെതിരെ മത്സരിച്ച വൈരാഗ്യത്തിലാണ് 2014 നവംബര്‍ 12ന് രാത്രി ഇബ്രാഹിമിന്റെ മീത്തല്‍ മാങ്ങാട് ആടിയം റോഡരികിലുള്ള പൂട്ടിയിട്ട വീട് തീവെച്ച് നശിപ്പിച്ചത്. 25 ലക്ഷത്തിന്റെ നഷ്ടമുണ്ടായി.
കേസില്‍ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തംഗവും കോണ്‍ഗ്രസ് നേതാവുമായ അന്‍വര്‍ മാങ്ങാട്, സി പി ഐ എം പ്രവര്‍ത്തകന്‍ മാങ്ങാട്ടെ എം ബി ബാലക്യഷ്ണനെ കുത്തിക്കുന്ന കേസിലെ പ്രജിത്ത് എന്ന കൂട്ടാപ്പി, പ്രജീഷ്, വിജേഷ്, നാഗേഷ് ഉള്‍പ്പെടെ 5 പേരെ നേരെത്ത അറസ്റ്റു ചെയ്തിരുന്നു
കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് ഒളിവിലായിരുന്ന് ഫര്‍ഷാദ്. രഹസ്യ വിവരത്തെതുടര്‍ന്ന് ഞായറാഴ്ച പകല്‍ വിദ്യാനഗര്‍ എസ്‌ഐ അജിത്ത് വിദ്യാനഗറില്‍ വെച്ച് വാഹന പരിശോധന നടത്തിയാണ് ഫര്‍ഷാദിനെ പിടികൂടിയത്. ഫര്‍ഷാദിനെ കേസ്വനേഷണം നടത്തുന്ന ബേക്കല്‍ പോലീസിന് കൈമാറി.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment