Latest News

ചന്ദ്രഗിരി സംസ്ഥാന പാത ബലം പ്രയോഗിച്ച് തുറക്കുമെന്ന ലീഗിന്റെ പ്രസ്ഥാവന അപഹാസ്യം: യുവമോർച്ച

പരവനടുക്കം:[www.malabarflash.com] മണ്ണിടിച്ചിലിനെ തുടർന്ന് നാട്ടുകാർ ഉപരോധിച്ച ചന്ദ്രഗിരി സംസ്ഥാന പാത ബലം പ്രയോഗിച്ച് തുറക്കുമെന്ന മുസ്ലീം ലീഗിന്റെ പ്രസ്ഥാവന അപഹാസ്യപരമാണെന്ന് യുവമോർച്ച ആരോപിച്ചു.

കെ.എസ്.ടി.പി അതികൃതരുടെ അടിസ്ഥാന സൗകര്യം ഏർപ്പെട്ടുത്താതെയുള്ള റോഡ് നിർമ്മാണം മൂലം ശക്തമായ മണ്ണിടിച്ചിലിൽ പ്രദേശവാസിയായ രാമകൃഷ്ണന്റെ വീടിനും, സ്വത്തിനും നാശനഷ്ടം സംഭവിച്ചിരുന്നു. മാത്രമല്ല സുകുമാരന്റേതടക്കുള്ള നിരവധി വീടുകൾ എപ്പോൾ വേണമെങ്കിലും നിലംപൊത്താവുന്ന സ്ഥിതിയിലാണ്. നഷ്ടപ്പെട്ട സ്ഥലം ഏറ്റെടുത്ത് കൊണ്ട് നഷ്ടപരിഹാരം നൽകുമെന്നും, റോഡിന്റെ വശങ്ങളിലുള്ള കോൺക്രിറ്റ് ഭിത്തിയുടെ നിർമ്മാണം 10 ദിവസത്തിനകം പൂർത്തിയാക്കുമെന്നും ജില്ല കലക്ടർ അടക്കമുള്ളവർ ഉറപ്പ് നൽകിയിരുന്നു.

പക്ഷേ ദിവസങ്ങൾ അനവധി കഴിഞ്ഞിട്ടും വാഗ്ദാനങ്ങൾ പാലിക്കപ്പെടാത്ത ഈ സാഹചര്യത്തിൽ റോഡ് തുറക്കുകയാണെങ്കിൽ മണ്ണിടിച്ചിൽ തുടർന്നും ഉണ്ടാവും.ചെമ്മനാട് സ്കൂളിലെ വിദ്യാർത്ഥികളടക്കം നിരവധിയാളുകളാണ് ഈ റോഡിനെ ആശ്രയിക്കുന്നത്. ഉദ്ഘാടനം ചെയ്യാതെ പാർശ്വഭിത്തി നിർമ്മാണം പൂർത്തിയാകാതെയുള്ള ഗതാഗതത്തിന് അവസരം കൊടുക്കുകയാണെങ്കിൽ അത് വൻ ദുരന്തത്തിനുള്ള വഴിയൊരുക്കും.

ഈ കാരണങ്ങൾ മനസ്സിലാക്കാതെ സ്വകാര്യ വ്യക്തികളുടെ സ്യാർത്ഥ താൽപ്പര്യത്തിന് വേണ്ടി റോഡ് ബലം പ്രയോഗിച്ച് തുറക്കണമെന്ന് പറയുന്ന പ്രസ്ഥാവന ലീഗ് നേതാക്കൾ പുന:പരിശോദിക്കണമെന്നും, ജിവനും. സ്വത്തിനും ഭിഷണി നേരിടുന്നവർക്ക് വേണ്ടി സമരം ചെയ്യണമെന്നും, അത്തരമൊരു തീരുമാനത്തെ യുവമോർച്ച സ്വാഗതം ചെയ്യുന്നുവെന്നും യുവമോർച്ച അറിയിച്ചു.

അല്ലാതെ ബലം പ്രയോഗിച്ച് നാട്ടുകാരുടെ സമരത്തെ അടിച്ചമർത്താനാണ് ലീഗ് ശ്രമിക്കുന്നതെങ്കിൽ യുവമോർച്ച കൈയ്യും കെട്ടി നോക്കി ഇരിക്കില്ലെന്നും യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി രാജേഷ് കൈന്താർ ,സുബിഷ്‌ താനം പുരക്കാൽ, ശരത്ത്, തുടങ്ങിയ നേതാക്കൾ മുന്നറിയിപ്പ് നൽകി.






Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.