Latest News

കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി മഹല്ലുകളില്‍''വീ കെയര്‍''മാതൃകകള്‍ ഉണ്ടാവണം: ഖാസി ത്വാഖ അഹമ്മദ് മുസ്ല്യാര്‍

ഉദുമ[www.malabarflash.com]: മഹല്ലുകള്‍ തോറും കാരുണ്യ കൂട്ടായ്മകളെ മാതൃക ആക്കണമെന്ന് കീഴൂര്‍ മംഗലാപുരം ഖാസി ത്വാഖ അഹമ്മദ് മുസ്ല്യാര്‍. മീത്തല്‍ മാങ്ങാട് വി കെയറിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന ''കൈതാങ്ങ്'' പദ്ധതി ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ധേഹം.
ഇരുകൈ അറിയാതെയുള്ള സഹായങ്ങളും, ആര്‍ഭാടത്തിന്റെ ഉദ്ഘാടന ചടങ്ങുകളൊരുക്കി അര്‍ഹരായവരുടെ പ്രദര്‍ശനമൊന്നുമില്ലാതെ മുഴുവന്‍ സഹായവും അര്‍ഹരിലേക്ക് നേരിട്ട് എത്തിക്കുന്ന രീതി പിന്തുടരുന്നത് മാതൃകപരമാണെന്ന് അദ്ദേഹം പറഞ്ഞു .

എം.കെ.എം മീത്തല്‍മാങ്ങാട് സ്വാഗതം പറഞ്ഞു. മീത്തല്‍ മാങ്ങാട് കൂളിക്കുന്ന് മുഹിയുദ്ധീന്‍ ജുമാ മസ്ജിദ് ഖത്വീബ് മുഹമ്മദലി സഖാഫി അദ്ധ്യക്ഷനായ ചടങ്ങില്‍ നിര്‍ധനരായ നാല്‍പതോളം കുടുബങ്ങള്‍ക്കായുള്ള ധനസഹായ പദ്ധതിയുടെ രൂപരേഘ അദ്ധേഹം വികെയര്‍ രക്ഷാധികാരി അബ്ദുല്ല തൊട്ടിയിലിന് നല്‍കി ''വീകെയര്‍ കൈതാങ്ങ് 2016 '' പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിച്ചു. സലാം ഗല്‍ദാരി നന്ദി പറഞ്ഞു.

ജീവ കാരുണ്യ മേഖലയില്‍ പ്രവര്‍ത്തിച്ചു വരുന്ന 'വി കെയര്‍'നിലവില്‍ നിരവധി ചികിത്സാ സഹായങ്ങളും, ഭവന നിര്‍മ്മാണസഹായങ്ങളും, വിവാഹ ധന സഹായങ്ങളും, അടിയന്തിരഘട്ട സഹായങ്ങളും നല്‍കി വരുന്നു . കുടിവെള്ള ബുദ്ധിമുട്ടനുഭവിക്കുന്നര്‍ക്ക് പദ്ധതികള്‍ ഒരുക്കിയും, മാസാന്തര വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍ നല്‍കിയും, നിര്‍ധന രോഗിയുടെ ഡയാലിസിസ് ആവശ്യകതയിലേക്ക് മാസാന്തര ചികിത്സ സഹായംഅനുവദിച്ചും ജാതി മത രാഷ്ട്രീയ ഭേദമന്യേ പ്രവര്‍ത്തിച്ചു വരുന്ന വി കെയറിന്റെ കൂട്ടായ്മകള്‍ മഹല്ലുകള്‍ തോറുംമാതൃകാപരമായി പ്രവര്‍ത്തിക്കണമെന്ന് ഖാസി ത്വാഖ അഹമ്മദ്മുസ്ല്യാര്‍ കൂട്ടിച്ചേര്‍ത്തു.






Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.