ചെറുവത്തൂര്‍:[www.malabarflash.com] ഭാര്യയും മക്കളും വീട്ടിലില്ലാത്ത സമയത്ത് വൃദ്ധ മാതാവിനെ ഭയപ്പെടുത്താന്‍ വേണ്ടി തൂങ്ങിയ മകന്‍ സ്റ്റൂള്‍ മറിഞ്ഞതിനെ തുടര്‍ന്ന് മരണപ്പെട്ടു. ചെറുവത്തൂര്‍ തിമിരിയിലെ പരേതനായ പി കെ നാരായണന്റെ മകന്‍ സന്ദീപ് കുമാറാണ് (50) മരണപ്പെട്ടത്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
വെളളിയാഴ്ച വൈകുന്നേരം 4 മണിയോടെയാണ് സംഭവം. സന്ദീപ് കുമാറിന്റെ ഭാര്യയും മക്കളും വെളളിയാഴ്ച തലശ്ശേരി കുട്ടിമാക്കൂലിലുള്ള സ്വന്തം വീട്ടിലേക്ക് പോയിരുന്നു. വൈകുന്നേരം സന്ദീപ് കുമാര്‍ വൃദ്ധ മാതാവിന്റെ കണ്‍മുന്നില്‍ വെച്ച് സ്റ്റൂളില്‍ കയറിയ സന്ദീപ് കുമാര്‍ ഫാനിന്റെ ഹുക്കില്‍ തുണി പിരിച്ച് കെട്ടി യ ശേഷം കഴുത്തില്‍ അയച്ച് പിടിച്ച് കുരുക്കി ആത്മഹത്യ ഭീഷണി മുഴക്കുകയായിരുന്നു.
മാതാവിനെ ഒന്ന് ഭയപ്പെടുത്തുന്നതിനു വേണ്ടിയാണ് സന്ദീപ് കുമാര്‍ ഇങ്ങനെ ചെയ്തത്. എന്നാല്‍ പൊടുന്നനെ സ്റ്റൂള്‍ മറിഞ്ഞ് വീണതോടെ സന്ദീപ് കുമാറിന്റെ കഴുത്തില്‍ കുരുക്ക് മുറുകുകയും മരണം സംഭവിക്കുകയുമായിരുന്നു. മാതാവിന്റെ നിലവിളി കേട്ട് പരിസര വാസികള്‍ എത്തി കുരുക്ക് മാറ്റിയ ശേഷം സന്ദീപ് കുമാറിനെ താഴെ ഇറക്കിയപ്പോള്‍ മരണപ്പെട്ടതായി വ്യക്തമായി.
ഭാര്യ: ലേഖ. മക്കള്‍: ശ്രാവണ്‍, മാളവിക, സഹോദരങ്ങള്‍: സനാദനന്‍, സത്യശീലന്‍, സന്തോഷ്, രാജേഷ് ചാത്തങ്കൈ, മൈഥിലി സേതുമാധവന്‍, പരേതനായ സതീഷ് ബാബു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment