Latest News

നീലേശ്വരത്തെ ലോഡ്ജ് മുറിയില്‍ യുവാവിന് കുത്തേററു

നീലേശ്വരം:[www.malabarflash.com] നീലേശ്വരം മാര്‍ക്കറ്റിലെ പി കെ ടവറിലെ ലോഡ്ജ് മുറിയില്‍ യുവാവിന് കുത്തേററു. കാഞ്ഞങ്ങാട് വെള്ളിക്കോത്ത് സ്വദേശി റിനീഷി (30)നാണ് കുത്തേറ്റത്. വ്യാഴാഴ്ച രാത്രി 7.30 മണിയോടെയാണ് സംഭവം.

റിനീഷിന്റെ സുഹൃത്തും ഗള്‍ഫുകാരനുമായ വെള്ളിക്കോത്തെ വിജേഷ്, വെള്ളിക്കോത്തെ വിശാഖ്, ഇവരുടെ സുഹൃത്ത് കാഞ്ഞങ്ങാട് കടപ്പുറത്തെ അജേഷ് എന്നിവര്‍ ചേര്‍ന്നാണ് കുത്തിപ്പരിക്കേല്‍പ്പിച്ചത്. ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തു. പള്ളയ്ക്കും തോളിനും കുത്തേറ്റ റിനീഷിനെ നീലേശ്വരം തേജസ്വിനി ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി.

ഗള്‍ഫുകാരന്‍ വിവാഹം നിശ്ചയിച്ച പെണ്‍കുട്ടിയുമായി ബന്ധപ്പെട്ട വീഡിയോ ക്ലിപ്പ് പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് അക്രമത്തില്‍ കലാശിച്ചത്.

ഒരു മാസം മുമ്പ് റിനീഷും വെള്ളിക്കോത്തെ ഒരു അധ്യാപികയും വീടുവിട്ടിരുന്നു. ഇവരെ പിന്നീട് എറണാകുളത്ത് കണ്ടെത്തുകയും യുവതി സ്വന്തം വീട്ടുകാര്‍ക്കൊപ്പം പോവുകയും ചെയ്തിരുന്നു. ഇതിന്റെ പേരില്‍ നാട്ടില്‍ അടിപിടി ഉണ്ടായതിനെ തുടര്‍ന്ന് റിനീഷിന് വെള്ളിക്കോത്തേക്ക് പോകാന്‍ സാധിച്ചിരുന്നില്ല. ഇതേതുടര്‍ന്ന് നീലേശ്വരത്തെ ലോഡ്ജ് മുറിയില്‍ താമസിച്ചുവരികയായിരുന്നു.

ഇതിനിടയിലാണ് റിനീഷിന്റെ സുഹൃത്തിന്റെ വിവാഹ നിശ്ചയം നടന്നത്. സുഹൃത്തിന്റെ പ്രതിശ്രുധ വധുവിന്റെ അശ്ലീല വീഡിയോ തന്റെ കയ്യിലുണ്ടെന്ന് പറയുകയും ഇത് സുഹൃത്തിന് കാണിച്ചു കൊടുക്കുകയും ചെയ്തതിന്റെ പേരില്‍ ലോഡ്ജ് മുറിയില്‍ വെച്ച് വാക്കുതര്‍ക്കം ഉണ്ടാവുകയും റിനീഷിന് കുത്തേല്‍ക്കുകയുമായിരുന്നുവെന്നാണ് വിവരം.






Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.