Latest News

മര്‍ച്ചന്റ് യൂത്ത് വിംഗ് സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

ഉദുമ:[www.malabarflash.com] കപ്പലോട്ടക്കാരുടെ യുവജന സംഘടനയായ മര്‍ച്ചന്റ് യൂത്ത് വിംഗ് കോട്ടിക്കുളം യൂണിറ്റിന്റെ നേതൃത്വത്തില്‍ മുതിയക്കാല്‍ ഗവ: ആയൂര്‍വ്വേദ ഡിസ്പന്‍സറിയുടെ സഹകരണത്തോടെ പാലക്കുന്നില്‍ സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും മഴക്കാല രോഗ നിവാരണ ബോധവല്‍ക്കരണ ക്ലാസ്സും സംഘടിപ്പിച്ചു.

വ്യാപാര ഹാളില്‍ നടന്ന ക്യാമ്പ് ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എ.മുഹമ്മദലി ഉദ്ഘാടനം ചെയ്തു . യൂത്ത് വിംഗ് പ്രസിഡന്റ് സന്തോഷ് ഞെക്ലി അദ്ധ്യക്ഷത വഹിച്ചു. ജില്ല ആയുര്‍വേദ മെഡിക്കല്‍ ഓഫിസര്‍ ഡോ: എം.വി.സുരേഷ് ബോധവല്‍ക്കരണ ക്ലാസ്സെടുത്തു .


പഞ്ചായത്തംഗം കെ.വി.അപ്പു ,പാലക്കുന്ന് കുട്ടി എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി അനില്‍കുമാര്‍ സ്വാഗതവും ട്രഷറര്‍ രാജേന്ദ്രന്‍ മുതിയക്കാല്‍ നന്ദിയും പറഞ്ഞു. ഡോ: എം.വി.സന്ധ്യ , ഡോ: കെ.വി.നിഷ എന്നിവര്‍ ക്യാമ്പില്‍ രോഗികളെ പരിശോധിച്ചു.






Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.