Latest News

കാവ്യാമാധവന്‍ ഇനി കണ്ണൂരിന് സ്വന്തം

കണ്ണൂര്‍:[www.malabarflash.com] നടി കാവ്യാമാധവന്‍ കണ്ണൂരിലേക്ക് താമസം മാറ്റി. മലബാര്‍ ഗ്രൂപ്പിന്‍റെ ഫ്ളാറ്റ് സമുച്ചയമായ മലബാര്‍ ഹൈവ്യൂലേക്കാണ് കാവ്യയും കുടുംബവും താമസം മാറ്റിയത്. കഴിഞ്ഞ ദിവസം ഇവിടെ പുതിയ ഫ്ളാറ്റില്‍ പാലുകാച്ചല്‍ ചടങ്ങ് നടന്നു. കാവ്യയും കുടുംബാംഗങ്ങളും ഏറ്റവും അടുത്ത ബന്ധുക്കളുമാണ് പാലുകാച്ചല്‍ ചടങ്ങിന് എത്തിയിരുന്നത്.

അതീവ രഹസ്യമായിട്ടായിരുന്നു പുതിയ വീട്ടിലേക്കുള്ള താമസം മാറല്‍. നിലവില്‍ എറണാകുളത്ത് സ്ഥിരതാമസക്കാരായിരുന്ന കാവ്യയും കുടുംബവും കണ്ണൂരിലേക്ക് മാറാന്‍ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി തന്നെ പണമടച്ച് ഫ്ളാറ്റ് സ്വന്തമാക്കിയിരുന്നു. 

എന്നാല്‍ പല കാരണങ്ങളാല്‍ കണ്ണൂരിലേക്കുള്ള വരവ് മുടങ്ങുകയായിരുന്നു. അതുകൊണ്ട് തന്നെ മുന്‍കൂട്ടി തീരുമാനിച്ച പ്രകാരം നല്ലൊരു ദിവസം നോക്കി കഴിഞ്ഞ ദിവസം കണ്ണൂരിലേക്ക് താമസം മാറുകയായിരുന്നു. ആയിക്കര കടപ്പുറത്തെ കടലിന് അഭിമുഖമായി നില്‍ക്കുന്ന ഫ്ളാറ്റിലാണ് കാവ്യയും കുടുംബവും താമസം തുടങ്ങിയത്. 

സിനിയോടൊപ്പം ജന്മനാട്ടിലും സംസ്ഥാനത്തിന് അകത്തും പുറത്തും സജീവമാവുകയെന്ന ലക്ഷ്യം കൂടി കണ്ണൂരിലേക്കുള്ള കാവ്യയുടെ വരവിന് പിന്നിലുണ്ട്.

നീലേശ്വരത്താണ് കാവ്യയുടെ ജന്മനാടും വീടും. എന്നാല്‍ സിനിമയില്‍ സജീവമായതോടെ മലബാര്‍ മേഖലയില്‍ കാര്യമായി എത്തിപ്പെടാനോ പരിപാടികളില്‍ പങ്കെടുക്കാനോ കാവ്യക്ക് കഴിഞ്ഞിരുന്നില്ല. ഉന്നത സ്ഥാനങ്ങളിലെത്തി കഴിഞ്ഞാല്‍ ജന്മനാട് മറക്കുന്നുവെന്ന വിമര്‍ശനം സിനിമ-സീരിയല്‍ രംഗത്തുള്ളവര്‍ക്കെതിരെ വ്യാപകമായിട്ടുണ്ട്. ഈയൊരു സാഹചര്യം കണക്കിലെടുത്താണ് നാട്ടിലെത്തി സജീവമാവുകയെന്ന ലക്ഷ്യത്തോടെ കാവ്യയും കുടുംബവും കണ്ണൂരിലേക്ക് താമസം മാറ്റിയത്.

ജന്മനാടിനെ കുറിച്ചുള്ള നഷ്ടബോധങ്ങള്‍ പലപ്പോഴും അഭിമുഖങ്ങളിലും മറ്റും വാതോരാതെ സംസാരിച്ചിരുന്ന കാവ്യ കണ്ണൂരിലേക്ക് താമസം മാറ്റിയതോടെ ഇനി കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ കലാസാംസ്കാരിക പരിപാടികളില്‍ സജീവമാകും.






Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.