ഉദുമ[www.malabarflash.com]: ജില്ലാ പഞ്ചായത്ത് ഉദുമ ഡിവിഷന്‍ ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസിലെ പി.കെ.എം ഷാനവാസ് പാദൂര്‍ 1886 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു.
യു.ഡി.എഫിന് 14986ഉം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ഐ.എന്‍.എല്ലിലെ മൊയ്തീന്‍ കുഞ്ഞി കളനാടിന് 13100 വോട്ടുകളും ലഭിച്ചു. ബി.ജെ.പിയിലെ എന്‍. ബാബുരാജിന് 4107 വോട്ടുകളും ലഭിച്ചു.
ഉദുമ ഡിവിഷന്‍ യു.ഡി.എഫ് നിലനിര്‍ത്തിയതോടെ ജില്ലാ പഞ്ചായത്ത് ഭരണം യു.ഡി.എഫിന്റെ കയ്യില്‍ ഭദ്രമായി. 17 അംഗ ജില്ലാ പഞ്ചായത്തില്‍ യു.ഡി.എഫിന് എട്ടും എല്‍.ഡി.എഫിന് ഏഴും ബി.ജെ.പിക്ക് രണ്ടും അംഗങ്ങളാണുള്ളത്.
ഉദുമ ഡിവിഷനില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടിരുന്ന പാദൂര്‍ കുഞ്ഞാമുഹാജിയുടെ നിര്യാണത്തെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. പാദൂര്‍ കുഞ്ഞാമുഹാജിയുടെ മകനാണ് ഷാനവാസ്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News



No comments:
Post a Comment